2026 ഫിഫ ലോകകപ്പിൽ ഫുട്ബോളിന്റെ ഗെയിം ഫ്ലോ മെച്ചപ്പെടുത്താനും സമയം കളയൽ കുറയ്ക്കാനും നിരവധി പുതിയ നിയമങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. പ്രധാനമായ മാറ്റങ്ങളിൽ ഒന്ന്, ത്രോ-ഇൻ, ഗോൾകിക്ക് എന്നിവയ്ക്കായി അഞ്ച് സെക്കൻഡ് സമയംപരിധി കൊണ്ടുവരുന്നതാണ്. ഈ സമയത്തിനുള്ളിൽ കളി പുനരാരംഭിക്കാത്ത പക്ഷം എതിര്‍ ടീമിന് പന്ത് കൈമാറും.
ചൂടിന് ഇടയിൽ ആശ്വാസമഴ; കേരളത്തിൽ ആലിപ്പഴവർഷവും ശക്തമായ കാറ്റും
മറ്റൊരു പ്രധാന മാറ്റം സബ്സ്റ്റിറ്റ്യൂഷനിലാണ്. മാറ്റി കളയുന്ന താരം 10 സെക്കൻഡിനുള്ളിൽ മൈതാനം വിടണം; വൈകിയാൽ പുതിയ താരത്തിന്റെ പ്രവേശനം വൈകും. പരിക്ക് കാരണം കളി നിർത്തിയാൽ, ആ താരം കുറഞ്ഞത് ഒരു മിനിറ്റ് മൈതാനത്തിന് പുറത്തിരിക്കേണ്ടതുമാണ്. VAR സംവിധാനവും കൂടുതൽ ശക്തമാക്കി. തെറ്റായ രണ്ടാം യെല്ലോ കാർഡുകൾ, തെറ്റായ കോർണർ തീരുമാനങ്ങൾ എന്നിവ പരിശോധിക്കാൻ VARക്ക് അധിക അധികാരം ലഭിക്കും. ഈ മാറ്റങ്ങൾ കളിയെ കൂടുതൽ വേഗത്തിലും നീതിപൂർവ്വവുമായും ആക്കാനാണ് ലക്ഷ്യമിടുന്നത്.






















