മക്കാവിൽ മനുഷ്യരൂപത്തിലുള്ള ഒരു റോബോട്ട് 70കാരിയായ സ്ത്രീയെ ഭയപ്പെടുത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയത്. വഴിയിലൂടെ നടക്കുന്നതിനിടെ മൊബൈൽ ഫോണിൽ ശ്രദ്ധിച്ചിരുന്ന സ്ത്രീയുടെ പിന്നിൽ അപ്രതീക്ഷിതമായി റോബോട്ട് എത്തി നിൽക്കുകയായിരുന്നു. ഇത് കണ്ട സ്ത്രീ ഭീതിയിൽ പ്രതികരിക്കുകയും റോബോട്ടിനോട് ശബ്ദം ഉയർത്തുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് റോബോട്ടിനെ അവിടെ നിന്ന് മാറ്റി കൊണ്ടുപോയത് “റോബോട്ട് അറസ്റ്റ്” എന്ന പേരിൽ വൈറലായി.
ചാലക്കുടി പുഴ വറ്റുന്നു; ജലസേചന പദ്ധതികൾ തകരാറിൽ, കർഷകർ പ്രതിസന്ധിയിൽ
സംഭവത്തിൽ സ്ത്രീക്ക് ശാരീരികമായി പരിക്കൊന്നുമില്ലെങ്കിലും മുൻകരുതലായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. പ്രമോഷൻ പ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്ന ഈ റോബോട്ട് ദൂരനിയന്ത്രണത്തിലൂടെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. റോബോട്ടിന്റെ ഓപ്പറേറ്ററെ പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ സംഭവം അവസാനിച്ചെങ്കിലും, പൊതുസ്ഥലങ്ങളിൽ റോബോട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്






















