ചൈന വികസിപ്പിച്ച ബെയ്‌ഡൗ (BeiDou) സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം ഇറാന്റെ സൈനിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുകയാണെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധർ നടത്തുന്നത്. അമേരിക്കയുടെ ജിപിഎസ് സംവിധാനത്തെ ആശ്രയിക്കുന്നതിനു പകരം ചൈനയുടെ ബെയ്‌ഡൗ നെറ്റ്‌വർക്ക് ഉപയോഗിച്ച് ഇറാൻ തന്റെ മിസൈലുകളും ഡ്രോണുകളും കൂടുതൽ കൃത്യതയോടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
‘ആട്’ ഫ്രാഞ്ചൈസിക്ക് സമാപനം; ‘ആട് 3 പാർട്ട് 2’ക്ക് ശേഷം അവസാനിപ്പിക്കുമെന്ന് മിഥുൻ മാനുവൽ തോമസ്
ബെയ്‌ഡൗ സംവിധാനം ഉയർന്ന കൃത്യതയുള്ള സ്ഥാനം നിർണ്ണയ സേവനവും എൻക്രിപ്റ്റ് ചെയ്ത സിഗ്നലുകളും നൽകുന്നതിനാൽ മിസൈൽ ആക്രമണങ്ങളിൽ ലക്ഷ്യം കൂടുതൽ കൃത്യമായി കണ്ടെത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ പാശ്ചാത്യ രാജ്യങ്ങൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങളെ മറികടക്കാനും ഈ സാറ്റലൈറ്റ് നെറ്റ്‌വർക്ക് സഹായിക്കുമെന്നാണു വിലയിരുത്തൽ. ജിപിഎസിന് പകരം ബെയ്‌ഡൗ ഉപയോഗിക്കുന്നത് ഇറാന്റെ സൈനിക സ്വാതന്ത്ര്യവും സാങ്കേതിക ശേഷിയും വർധിപ്പിക്കുന്നതായി വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
