സായ് പല്ലവി സീതയായി അഭിനയിക്കുന്നതായി പറയുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായെങ്കിലും അവ യഥാർത്ഥമല്ലെന്ന് പിന്നീട് വ്യക്തമായി. വലിയ ബജറ്റിൽ ഒരുങ്ങുന്ന രാമായണ ചിത്രത്തിലെ ലുക്ക് എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിച്ചത്. ചിത്രങ്ങളിൽ സായ് പല്ലവിയും രൺബീർ കപൂറും രാമ–സീത വേഷത്തിൽ കാണപ്പെടുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. ഇതോടെ സായ് പല്ലവി സീതയായി യോജിക്കുന്നില്ലെന്ന തരത്തിലുള്ള വിമർശനങ്ങളും ട്രോളുകളും ഉയർന്നു.
ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകി ഇന്ത്യ; നടപടി 2023ലെ കരാർ പ്രകാരം
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഈ ചിത്രങ്ങൾ കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി. ടെലിവിഷൻ പരമ്പരയിലെ ദൃശ്യങ്ങൾ എടുത്ത് മുഖം മാറ്റി എഡിറ്റ് ചെയ്തതാണ് വൈറലായ ചിത്രങ്ങളെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ സിനിമയുടെ ഔദ്യോഗിക ലുക്ക് അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.





















