കനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ വിൻസർ നഗരത്തിൽ ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നാൻസി ഗ്രേവാൾ (45) കൊല്ലപ്പെട്ട സംഭവം വലിയ ഞെട്ടലുണ്ടാക്കി. വീട്ടിന് സമീപം നടന്ന ആക്രമണത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ നാൻസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. മാർച്ച് 3-നാണ് സംഭവം നടന്നത്. കെയർഗിവറായി ജോലി ചെയ്തിരുന്ന നാൻസി സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ തുറന്ന അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു.
ഇറാനെ ആദ്യം തകർക്കണം; പിന്നാലെ ക്യൂബ ട്രംപിന്റെ വിവാദ പ്രസ്താവന
പ്രത്യേകിച്ച് പഞ്ചാബുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യ-കനഡ ബന്ധവും സംബന്ധിച്ച് അവർ സ്ഥിരമായി പ്രതികരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരണത്തിന് മുമ്പ് നാൻസിക്ക് ഭീഷണികൾ ലഭിച്ചതായും കുടുംബം ആരോപിക്കുന്നു. ചില മാസങ്ങൾക്ക് മുമ്പ് അവരുടെ വീടിന് തീ വെച്ച സംഭവവും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.






















