ഇന്ത്യയുടെ എണ്ണ വാങ്ങലിനെ കുറിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ സ്വയംപ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ഇന്ത്യ ഇനി ഇറാൻ നിന്നല്ല, വെനസ്വേല**യിൽ നിന്നാണ് എണ്ണ വാങ്ങുകയെന്നായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്കൻ ഉപരോധ നയങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനയെന്ന വിലയിരുത്തലാണ് നടക്കുന്നത്.
ബലൂചിസ്ഥാൻ ആക്രമണം; രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ
എന്നാൽ ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയുടെ ഊർജ്ജ നയം ദേശീയ താൽപര്യങ്ങളും വിപണി സാഹചര്യങ്ങളും വിലയിരുത്തിയാണ് രൂപപ്പെടുത്തുന്നതെന്നും, വിദേശ നേതാക്കളുടെ പരാമർശങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാറില്ലെന്നുമാണ് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണോ എന്ന ചോദ്യവും ഇതോടെ ഉയർന്നിട്ടുണ്ട്.




















