27.5 C
Kollam
Sunday, September 14, 2025
HomeNewsTaylor Swiftന്റെ പുതിയ ആൽബം കാസറ്റിൽ; പഴയ സംഗീത മാജിക്ക് തിരിച്ചുവരുന്നു

Taylor Swiftന്റെ പുതിയ ആൽബം കാസറ്റിൽ; പഴയ സംഗീത മാജിക്ക് തിരിച്ചുവരുന്നു

- Advertisement -
- Advertisement - Description of image

Taylor Swift തന്റെ പുതിയ ആൽബം The Life of a Showgirl കാസറ്റ് ഫോർമാറ്റിൽ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ന് സംഗീതം മുഴുവൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോംകളിലൂടെ കേൾക്കുന്ന കാലമാണെങ്കിലും, Swiftന്റെ ഈ പ്രത്യേക റിലീസ് ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. 80-90കളിൽ സംഗീതത്തിന്റെ അഭിമാന ഭാഗമായിരുന്ന കാസറ്റുകൾ വീണ്ടും ജനപ്രിയമാകുന്നതിന്റെ തെളിവായി ഇത് മാറുന്നു.

നോസ്റ്റാൾജിയ തേടുന്ന മധ്യവയസ്കരായ ആരാധകരും, ഡിജിറ്റൽ ലോകത്ത് വളർന്നുവന്നിട്ടും ഫിസിക്കൽ ഫോർമാറ്റുകളുടെ വൈവിദ്ധ്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന Gen Z പ്രേക്ഷകരുമാണ് ഇന്ന് കാസറ്റുകൾ വാങ്ങുന്നവരിൽ ഭൂരിഭാഗവും. കൈയിൽ പിടിച്ചു സൂക്ഷിക്കാനാകുന്ന ഒരു “യഥാർത്ഥ” വസ്തുവെന്ന നിലയ്ക്കും, അപൂർവ്വ കളക്ഷൻ ഐറ്റമായും കാസറ്റുകൾക്ക് വില കൂടുകയാണ്.

‘ഏകദിന ക്രിക്കറ്റിൽ തന്റെ ഭാവിയെ കുറിച്ച് രോഹിത് പറഞ്ഞത്’; വെളിപ്പെടുത്തലുമായി പത്താൻ


Swiftന്റെ സൂപ്പർഫാൻമാർക്ക് ഇത് അവരുടെ പ്രിയപ്പെട്ട താരവുമായി കൂടുതൽ അടുപ്പമുള്ള ബന്ധം അനുഭവിക്കാൻ സഹായിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വിനൈൽ പോലെ തന്നെ, കാസറ്റുകളും പഴയ സംഗീതത്തിന്റെ മാജിക്ക് പുതിയ തലമുറയ്ക്കു മുന്നിൽ വീണ്ടും തുറന്നു കൊടുക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments