25.6 C
Kollam
Sunday, September 14, 2025
HomeMost Viewedറെഡ് അലർട്ട് രക്ഷപ്പെടുത്തി; തൃശ്ശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിങ് തകർന്നു വീണു

റെഡ് അലർട്ട് രക്ഷപ്പെടുത്തി; തൃശ്ശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിങ് തകർന്നു വീണു

- Advertisement -
- Advertisement - Description of image

തൃശ്ശൂർ കോടാലി ഗവൺമെന്റ് എൽ.പി. സ്കൂളിലെ ക്ലാസ് മുറിയുടെ സീലിങ് തകർന്നു വീണു. ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ പ്രഖ്യാപിച്ച റെഡ് അലർട്ടിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവധി നൽകിയിരുന്നതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. സംഭവസമയത്ത് സ്കൂളിൽ ആരും ഉണ്ടായിരുന്നില്ല.

വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് അധികൃതർ, പൊതു നിർമ്മാണ വകുപ്പ് എന്നിവരുടെ സംഘങ്ങൾ സ്ഥലത്തെത്തി. കെട്ടിടത്തിന്റെ സുരക്ഷാ സ്ഥിതിവിവരങ്ങൾ വിലയിരുത്തി. പഴക്കം ചെന്ന കെട്ടിടങ്ങൾ അടിയന്തരമായി പരിശോധന നടത്തണമെന്ന് അധികൃതർ നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments