24.4 C
Kollam
Friday, January 30, 2026
HomeKollam24 മണിക്കൂർ സേവനം; നിർധനർക്കായി സൗജന്യമായി സേവനം

24 മണിക്കൂർ സേവനം; നിർധനർക്കായി സൗജന്യമായി സേവനം

- Advertisement -

കൊട്ടിയം പൗരവേദി ആംബുലൻസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം കൊട്ടിയം ജംഗ്ഷനിലെ അടിപ്പാതയിൽ വച്ച് കൊട്ടിയം പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി പ്രദീപ് നിർവഹിച്ചു.

കൊട്ടിയം പൗരവേദി പ്രസിഡൻറ് അഡ്വ. കൊട്ടിയം എൻ അജിത് കുമാർ അധ്യക്ഷത വഹിച്ചു . സാജൻ കവറാട്ടിൽ, നൗഷാദ് പാട്ടത്തിൽ, ജോൺ മോത്ത, സുമേഷ് എന്നിവർ സംസാരിച്ചു.

തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് കവർച്ച; അഞ്ചംഗ സംഘത്തിൽ രണ്ടുപേർ അറസ്റ്റിൽ, കൊട്ടിയം പോലീസ് അന്വേഷണം ഊർജിതം


24 മണിക്കൂർ സേവനം ഉറപ്പു നൽകുന്ന ആംബുലൻസ് കൊട്ടിയം ജംഗ്ഷനിൽ അടിപ്പാതയിൽ ആണ് പാർക്ക് ചെയ്യുക. മിതമായ നിരക്കിൽ സർവീസ് നടത്തുന്ന ആംബുലൻസ് , കൊട്ടിയം ജംഗ്ഷന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് തികച്ചും സൗജന്യമായിട്ടായിരിക്കും. മിതമായ നിരക്കിൽ ആയിരിക്കും ആംബുലൻസ് സർവീസ് നടത്തുക. നിർധനർ ആയവർക്കും പൗരവേദി അംഗങ്ങൾക്കും കൂടുതൽ ഇളവുകൾ ഉണ്ടാകും. മൊബൈൽ മോർച്ചറി സേവനവും ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ – 9207272562, 9188075492

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments