കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങളും നിർദേശിച്ചു മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ള സാഹചര്യത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. തീരദേശ പ്രദേശങ്ങളിൽ ചുഴലിക്കാറ്റിന്റെ സാധ്യതയും മുന്നറിയിപ്പിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
