29.9 C
Kollam
Monday, April 20, 2026
HomeMost Viewedബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ; കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ

ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ; കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ

- Advertisement -

തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. എഴുപതിനായിരം കെയിസ് മദ്യമാണ് അഗ്നിബാധയിൽ കത്തി നശിച്ചത്. 15 വെബ്കോ ഔട്ട്ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്കോ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് എക്സൈസ് വിശദമാക്കുന്നത്.

ഗോഡൗൺ കത്തിയതോടെ കോടികളുടെ നഷ്ടമാണ് കോർപ്പറേഷൻ നേരിട്ടിരിക്കുന്നത്. തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കിയത്.
രാത്രി എട്ട്മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഗോഡൗണിന് സമീപത്തുണ്ടായിരുന്ന ഔട്ട്ലെറ്റിലും തീ പിടിച്ചു.

ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാലും സമീപത്ത് ജവാൻ മദ്യം നിർമ്മിക്കുന്ന ഫാക്ടറിയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ ആയതിനാലുമാണ് വലിയ അപകടം ഒഴിവായത്. ജവാൻ മദ്യം നിർമ്മിക്കാനായി വലിയ രീതിയിലുള്ള സ്പിരിറ്റ് ശേഖരം ഫാക്ടറിയിലുണ്ടായിരുന്നു. നിലവിൽ കെട്ടിടത്തിന് പിൻ ഭാഗത്തായി ചില വെൽഡിംഗ് ജോലികൾ നടന്നിരുന്നു ഇവിടെ നിന്നാണോ തീ പടർന്നതെന്ന പ്രാഥമിക സംശയമാണ് നിലവിലുള്ളത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments