26.8 C
Kollam
Friday, March 14, 2025
HomeMost Viewedജെൻഡർ ന്യൂട്രലിനെതിരേ സമസ്ത; പള്ളികളിൽ ബോധവത്കരണം

ജെൻഡർ ന്യൂട്രലിനെതിരേ സമസ്ത; പള്ളികളിൽ ബോധവത്കരണം

- Advertisement -
- Advertisement -

ജെൻഡർ ന്യൂട്രലിനെതിരേ സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം പള്ളികളിൽ ബോധവത്കരണം നടത്തും. എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യാൻ പള്ളികളിലെ ഖത്തീബുമാരെ സജ്ജരാക്കുന്നതിനായി ഓഗസ്റ്റ് 24 ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കും.

വിഷയത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ അടുത്തിടെ മുസ്ലിംലീഗ് വിളിച്ചുചേർത്ത മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെൻഡർ ന്യൂട്രല്‍ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കാനും യോഗം തീരുമാനിച്ചിരുന്നു.

ആദ്യ ഘട്ടമെന്ന നിലയിൽ, പള്ളികളിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്ന ഖത്തീബുമാരെ ബോധവൽക്കരിക്കും. പ്രസംഗങ്ങൾക്ക് മുമ്പോ ശേഷമോ അവർ സന്ദേശം പ്രചരിപ്പിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments