നിർഭാഗ്യവശാൽ കോവിഡ് എന്ന മഹാമാരി സ്ക്കൂൾ അദ്ധ്യയന വർഷത്തെയും പ്രതികൂലമാക്കിയപ്പോൾ അത് തരണം ചെയ്ത്, മുന്നേറാൻ സ്ക്കൂളുകളും തയ്യാറെടുപ്പ് നടത്തിയിരിക്കുകയാണ്. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ഷൺമുഖ വിലാസം ഹയർസെക്കൻഡറി സ്ക്കൂളും വർണ്ണാഭമായി വെർച്വലിലൂടെ അതിന് സാഹചര്യം ഒരുക്കിയിരിക്കുന്നു.
