28.1 C
Kollam
Saturday, March 7, 2026
HomeLifestyleHealth & Fitnessബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു, രണ്ടു പേർ ചികിത്സയിൽ

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു, രണ്ടു പേർ ചികിത്സയിൽ

- Advertisement -

മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും എറണാകുളം ജില്ലയില്‍ ഉള്ളവരാണ്.
മരണമടഞ്ഞ മറ്റു രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സ്വീകരിച്ചവരാണ്. ഇവരില്‍ ഒരാള്‍ എറണാകുളത്തും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി രോഗം ഗുരുതരമായി മരണമടഞ്ഞു.
ആറ് മ്യൂക്കര്‍മൈക്കോസിസ് കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാളായ 58 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റൊരാളായ മൂക്കന്നൂര്‍ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments