25.6 C
Kollam
Tuesday, September 10, 2024
HomeNewsഅരിവാളും ചുറ്റികയും എവിടെ എന്നു സഖാക്കള്‍ ; പാര്‍ട്ടി ചിഹ്നമില്ലെങ്കിലും മത്സരിക്കുമെന്ന് സ്ഥാനാര്‍ത്ഥികള്‍ ; സിപിഎമ്മിന്റെ...

അരിവാളും ചുറ്റികയും എവിടെ എന്നു സഖാക്കള്‍ ; പാര്‍ട്ടി ചിഹ്നമില്ലെങ്കിലും മത്സരിക്കുമെന്ന് സ്ഥാനാര്‍ത്ഥികള്‍ ; സിപിഎമ്മിന്റെ ഓരോ അവസ്ഥയെ ?

- Advertisement -
- Advertisement -

അരിവാളും ചുറ്റികയുമെന്ന പാര്‍ട്ടി ചിഹ്നത്തില്‍ മാത്രമേ
മരിക്കുന്നത് വരെ വോട്ട് ചെയ്യുകയുള്ളു എന്ന് സത്യം ചെയ്ത തലമൂത്തതും മൂക്കാത്തതുമായ സഖാക്കള്‍ക്ക് എട്ടിന്റെ പണി. തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നത്തിനു വേണ്ടി ചിലര്‍ കോടതി കയറി ഇറങ്ങുമ്പോഴും പാര്‍ട്ടി ചിഹ്നം വേണ്ടെന്ന കര്‍ശന നിലപാടിലാണ് തൊടുപുഴയിലെ സി പി എമ്മിന്റെ 24 സ്ഥാനാര്‍ത്ഥികളും.

ഇവര്‍ ഇത്തവണ അരിവാളും ചുറ്റികയും ഒക്കെ മാറ്റിവെച്ചാണ് വോട്ട് പിടിക്കുന്നത്. കുടയും ഓട്ടോറിക്ഷയുമൊക്കെയാണ് എല്ലാവരുടെയും ചിഹ്നങ്ങള്‍. സിപിഎമ്മിന്റെ ആകെയുള്ള 25 സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഒരാള്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. സിപിഎമ്മിന്റെ ഖ്യാതിക്ക് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് വന്നതോടെ മാറിചിന്തിക്കാന്‍ നേതാക്കളെ ചിന്തിപ്പിച്ചുവെന്നുവേണം കരുതാന്‍. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടേണ്ട വോട്ടും കൂടെ വെള്ളത്തിലായാലോ എന്ന ഭയപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍ . അതുകൊണ്ട് കുടയും ഓട്ടോറിക്ഷയും കൊണ്ട് ഇക്കുറി വോട്ട് പിടിക്കാമെന്ന് ഇവരും ഉറപ്പിച്ചു. പാര്‍ട്ടി ഒന്നു തന്നെ പക്ഷെ ചിഹ്നം മാറും . എങ്കിലും ഞങ്ങള്‍ പറയുന്നു എല്‍ഡിഎഫ് വരും എല്ലാം ശരിയാകും ഇതാണ് സ്ഥാനാര്‍ത്ഥികളുടെ ഒരു ലൈന്‍.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments