മലപ്പുറം: വിവാഹിതനായ അൻസിൽ എന്ന യുവാവ് പെൺസുഹൃത്തിന്റ്റെ വിളിയനുസരിച്ച് അർദ്ധരാത്രിയോടെ വീട്ടിലെത്തി. പിന്നാലെ നടന്നതിൽ ദുരൂഹതയുണ്ടെന് കുടുംബം. യുവാവിന്റെ മരണം വിഷം കഴിച്ചതിലൂടെ സംഭവിച്ചതായി പോലീസ് അറിയിച്ചു.
ചടങ്ങുകൾക്കായി സൗദിയിൽ നിന്ന് നാട്ടിലെത്തിയ അൻസിൽ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. രാത്രിയോടെ പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയതായും, അവിടെ വാക്കുതർക്കം നടന്നതായും മനസ്സിലായിട്ടുണ്ട്. പിന്നീട് ഇയാൾ വിഷം കഴിച്ചതായാണ് പോലീസ് നിഗമനം.
അൻസിലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബം ആക്ഷേപവുമായി രംഗത്തെത്തി: ഇത് ആത്മഹത്യയല്ല, ആസൂത്രിതമായ കൊലപാതകമാണ് എന്ന് അവർ ആരോപിക്കുന്നു.
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ കുടിലിൽ കയറി പുലി ആക്രമിച്ചു; നാലുവയസുകാരന് പരിക്ക്
പെൺസുഹൃത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പോലീസ് തയ്യാറെടുക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നതാണ് അധികൃതരുടെ നിലപാട്.
