മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ കുടിലിൽ കയറി പുലി ആക്രമിച്ചു; നാലുവയസുകാരന് പരിക്ക്

തൃശ്ശൂർ: രാത്രിയിൽ മാതാപിതാക്കളോടൊപ്പം കുടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസ്സുകാരനെ പുലി ആക്രമിച്ചു. വാടാനപ്പള്ളി പുളിക്കൽ സ്വദേശിയായ കുട്ടിക്കാണ് പരിക്കേറ്റത്. പുലർച്ചെ 3 മണിയോടെയാണ് സംഭവം. കുടിലിന്റെ വാതിൽ തള്ളി തുറന്ന് കയറിയ പുലി, ഉറങ്ങിക്കിടന്ന കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളിയും വീട്ടുകാരുടെയും ബഹളവും കേട്ട് ഒടുവിൽ പുലി പുറത്ത് ഓടി രക്ഷപ്പെട്ടു. കുട്ടിയെ ഉടൻതന്നെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കാൽ ഭാഗത്ത് പരിക്കുകളുണ്ട്, അപകടാവസ്ഥയില്ല. ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം; പുഴയിൽനിന്നു കണ്ടെത്തി … Continue reading മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ കുടിലിൽ കയറി പുലി ആക്രമിച്ചു; നാലുവയസുകാരന് പരിക്ക്