28.5 C
Kollam
Wednesday, May 13, 2026
HomeMost Viewedകണ്ണടയിൽ ക്യാമറ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചയാൾ പിടിയിൽ

കണ്ണടയിൽ ക്യാമറ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചയാൾ പിടിയിൽ

- Advertisement -

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കണ്ണടയിൽ രഹസ്യ ക്യാമറ ഒളിപ്പിച്ച് പ്രവേശിച്ചയാളെ പോലീസ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംശയപദമായി പെരുമാറിയ ഈയാളെ ക്ഷേത്രത്തിൽ സേവനത്തിനായിരുന്ന സുരക്ഷാ ജീവനക്കാരാണ് ആദ്യം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണടയിൽ ചെറിയ ക്യാമറ ഒളിപ്പിച്ചിരുന്നതും ആ വീഡിയോ ക്യാമറയിൽ കണ്ടെത്തിയത്.ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താൻ ഇയാൾ ശ്രമിച്ചതായാണ് പോലീസ് സംശയിക്കുന്നത്.

ക്ഷേത്രത്തിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള എലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കടുത്തനിയന്ത്രണത്തിലായിരിക്കെ ഇത്തരത്തിൽ ക്യാമറ ഉപയോഗിച്ചത് ഗുരുതരമായ ലംഘനമായാണ് കാണുന്നത്.

പ്രതിയെ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ക്യാമറയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷയും ദൈവീകതയും പരിരക്ഷിക്കാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് വൃത്തങ്ങൾ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments