27.3 C
Kollam
Sunday, June 7, 2026
HomeMost Viewedഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടനും പരിക്ക്

ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടനും പരിക്ക്

- Advertisement -

മലയാള സിനിമാ താരം ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ (70) വാഹനാപകടത്തിൽ മരിച്ചു. നടൻ ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും പരിക്കേറ്റു.
ഇന്ന് രാവിലെ 7 മണിയോടെ തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ പാലക്കോട്ടൈക്കടുത്ത് സേലം-ബെംഗളൂരു ദേശീയപാതയിൽ ആണ് അപകടം നടന്നത്.

എറണാകുളം മുതൽ ബെംഗളൂരു വരെ യാത്ര ചെയ്യുന്നതിനിടയിൽ, അവരുടെ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ വലതുകൈക്ക് പരിക്കേറ്റു മാതാവ്, സഹോദരൻ, ഡ്രൈവർ എന്നിവർക്കും ചെറിയ പരിക്കുകളുണ്ട് .

ഷഹബാസ് കൊലക്കേസ്പ്രതികളായ അഞ്ച് വിദ്യാർത്ഥികൾക്ക്; പ്ലസ് വൺ പ്രവേശനം ലഭിച്ചു


അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ധർമ്മപുരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ് .ഈ ദാരുണ സംഭവത്തിൽ മലയാള സിനിമാ ലോകം അനുശോചനം രേഖപ്പെടുത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments