30.1 C
Kollam
Friday, April 17, 2026
HomeNewsമെസ്സിയും അർജന്റീന ടീമും ഒക്ടോബറിൽ കേരളത്തിൽ; ഫുട്ബോൾ ആരാധകർ ആവേശത്തിൽ

മെസ്സിയും അർജന്റീന ടീമും ഒക്ടോബറിൽ കേരളത്തിൽ; ഫുട്ബോൾ ആരാധകർ ആവേശത്തിൽ

- Advertisement -

ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ദേശീയ ടീമും 2025 ഒക്ടോബറിൽ കേരളത്തിലെത്തുന്നു. 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന മെസ്സിയുടെ വരവ് ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശമാണ്. മലപ്പുറത്തെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ നടത്താനാണ് പദ്ധതി. കേരള കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഈ വാർത്ത സ്ഥിരീകരിച്ചു

മെസ്സിയുടെ വരവിനെ സ്വാഗതം ചെയ്യാൻ മലപ്പുറത്ത് വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആരാധകർ ആവേശം പങ്കുവെക്കുകയാണ്. അർജന്റീന ടീം കേരളത്തിലെ ഗോൾ പരിശീലന പദ്ധതിയുമായി സഹകരിച്ച് 5000 കുട്ടികളെ പരിശീലിപ്പിക്കാനും താത്പര്യം പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments