തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി & മാർ ആബോ തീർഥാടന കേന്ദ്രത്തിലെ പരിശുദ്ധ മാർ ആബോ പിതാവിൻ്റെ (മാറാച്ചൻ) ഓർമപ്പെരുന്നാളും തേവലക്കര കൺവൻഷനും 2025 ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ നടക്കും. എല്ലാ ദിവസവും പ്രഭാത നമസ്കാരം, സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ തുടങ്ങിയവ നടക്കും. തുടക്കദിനമായ 30ന് രാവിലെ 6.45ന് വിൽസൺ ശങ്കരത്തിൽ, ജോൺ ഗീവർഗ്ഗീസ്, ജോബ് എം. കോശി എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10ന് ജോയിക്കുട്ടി വർഗ്ഗീസ് ഒരുക്ക ധ്യാനം നയിക്കും. വൈകിട്ട് 3 ന് കൊടി ഘോഷയാത്ര പടിഞ്ഞാറ്റക്കര സെന്റ്. ഗ്രിഗോറിയോസ് ചാപ്പൽ കുരിശടിയിൽ നിന്നും ആരംഭിച്ച് കിഴക്കേക്കര സെൻ്റെ മേരീസ് ചാപ്പലിൽ എത്തി ധൂപപ്രാർത്ഥനയെ തുടർന്ന് പള്ളിയിൽ എത്തിച്ചേരും.
5.15 നു കൊട്ടാരക്കര – പുനലൂർ ഭദ്രാസനം മെത്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്ത കൊടിയേറ്റിന് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് സന്ധ്യാ നമസ്കാരവും എം.ജി.ഒ.സി.എസ്സ്. എം നേതൃത്വം നൽകുന്ന ആത്മഹർഷം പ്രോഗ്രാം ഡോ. സുജിത്ത് വിജയൻപിള്ള MLA ഉദ്ഘാടനം നിർവഹിച്ച് ജേക്കബ് മഞ്ഞളി നയിക്കും.
31ന് രാവിലെ 6.45നു വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് സണ്ണി വർഗ്ഗീസ്, ജെയിംസ് നല്ലില, .ബിജോയ്.സി.പി എന്നിവർ കാർമ്മികത്വം വഹിക്കും, 10ന് കോശി മാത്യു നയിക്കുന്ന ധ്യാനം. വൈകിട്ട് 7 നു തേവലക്കര കൺവൻഷൻ കിഴക്കേക്കര സെൻ്റെ മേരീസ് ചാപ്പൽ അങ്കണത്തിൽ തോമസ് മുട്ടുവേലി കോർ-എപ്പിസ്കോപ്പ് ഉദ്ഘാടനം ചെയ്യും. 7.15ന് മനോജ് മാത്യു മാവേലിക്കര വചന ശുശ്രൂഷ, 8.15ന് ജോർജ്ജ് വർഗ്ഗീസ് സമർപ്പണ പ്രാർഥന നടത്തും.
ഫെബ്രുവരി 1ന് രാവിലെ 6.45നു മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ.എം.ഓ.ജോൺ, ജോൺ വർഗ്ഗീസ്, വി.ജി. കോശി വൈദ്യൻ എന്നിവർ കാർമ്മികത്വം വഹിക്കും. 10 നു കുരുന്നുകൾക്കൊരു വിരുന്ന് ലിജിൻ ശൂരനാട് നയിക്കും. വൈകിട്ട് 7ന് ഡോ. വിവേക് വർഗ്ഗീസ് വചന ശുശ്രൂഷ നടത്തും, 8 ന് ചാമവിള സി.എസ്.ഐ വികാരി തോമസ് ജോർജ് സമർപ്പണ പ്രാർഥന നടത്തും.
2ന് രാവിലെ 6.45നു പ്രഭാത നമസ്കാരം, ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (കൊല്ലം ഭദ്രാസനം) അലക്‌സാണ്ടർ വൈദ്യൻ കോർ-എപ്പിസ്കോപ്പ , കെ.റ്റി. ഗീവർഗ്ഗീസ് റമ്പാൻ എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10ന് ഇടവക ദിനാഘോഷം ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടർന്ന് സുകൃതം (ഇടവകയിലെ 80 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ആദരിക്കൽ) 12.30നു സ്നേഹവിരുന്ന്, 1.30നു മാർ ആബോ എക്യുമെനിക്കൽ ക്വിസ് മത്സരം,വൈകിട്ട് 7നു വചന ശുശ്രൂഷയ്ക്ക് തോമസ് പി. ജോൺ, കൊട്ടാരക്കര നേതൃത്വം നൽകും, 8നു ഹെബ്രോൻ മാർത്തോമ്മാ വികാരി കെ.കെ.കുരുവിള സമർപ്പണ പ്രാർഥന നടത്തും.
3ന് രാവിലെ 6.45നു പ്രഭാത നമസ്കാരം, അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഡോ. കെ. എം. കോശി വൈദ്യൻ, ആമോസ് തരകൻ എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10 ന് പ്രാർഥനാ ധ്യാനം, വൈകിട്ട് 7 നു എം. എം. വൈദ്യൻ കോർ – എപ്പിസ്കോപ്പ വചന ശുശ്രൂഷ 8നു ഇമ്മാനുവൽ മാർത്തോമാ വികാരി സഖറിയ അലക്‌സാണ്ടർ സമർപ്പണ പ്രാർഥന നടത്തും .
4ന് രാവിലെ 6.45ന് പ്രഭാത നമസ്കാരം , ഡോ.സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്ത, ഫിലിപ്പ് തരകൻ, ആരോൺ ജോയി എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10ന് പ്രാർഥനാ ധ്യാനം, വൈകിട്ട് 7ന് വചനശുശ്രൂഷ ഷിജു ബേബി, ഏനാത്ത് നയിക്കും, തുടർന്ന് കാന്റിൽ പ്രയർ ജോൺസൺ മുളമൂട്ടിൽ നയിക്കും.
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊല്ലം മെത്രാസനം; ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾ
5ന് രാവിലെ 6.45ന് പ്രഭാത നമസ്കാരം ,ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത, ജോൺ. റ്റി. വർഗ്ഗീസ്, ഐറിൻ. ജെ. അലക്‌സ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10 നു പ്രാർഥനാ ധ്യാനം, വൈകിട്ട് 7ന് നേർവഴി പരിപാടി അഡ്വ. അബിൻ വർക്കി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഷിരാജ് സിംഗ് IPS (മുൻ ഡി.ജി.പി) മുഖ്യ സന്ദേശം നൽകും.
6ന് രാവിലെ 6.45ന് പ്രഭാത നമസ്കാരം , ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, എം.എം. വൈദ്യൻ കോർ- എപ്പിസ്കോപ്പ, വി.ജി. ജോൺ ചുനക്കര എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10നു പ്രാർഥനാ ധ്യാനം, വൈകിട്ട് 6.45 നു പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
7ന് രാവിലെ 6.45 ന് പ്രഭാത നമസ്കാരം എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, നൈനാൻ ഉമ്മൻ, തോമസ്. കെ. മാത്യൂസ് തട്ടാരുതുണ്ടിൽ എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.10നു പ്രാർഥന ധ്യാനം കുറിയാക്കോസ് വർഗ്ഗീസ് നയിക്കും , വൈകിട്ട് 4.30നു പദയാത്ര സ്വീകരണവും തീർഥാടക സംഗമവും,, 5.45 നു സന്ധ്യാ നമസ്കാരം. 6.30നു ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും, 6.45നു ഭക്തിനിർഭരമായ റാസ,ഗ്ലൈഹിക വാഴ്വ് , സ്നേഹവിരുന്ന് നൽകും.
കാഴ്ചയില്ലാത്തവർക്ക് ഫലപ്രദമായ ഉപകരണം ; അൾട്രാസോണിക് സൗണ്ട് സിസ്റ്റം
പെരുന്നാൾ സമാപന ദിനമായ 8നു പ്രഭാത നമസ്കാരം, അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത , ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത എന്നീ മെത്രാപ്പോലീത്തമാരുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന തുടർന്ന് പ്രദക്ഷിണം. ആശീർവാദം, നേർച്ചവിളമ്പ്, നേർച്ചലേലം, കൊടിയിറക്ക്, 6.30ന് ബൈബിൾ നാടകം.
മാത്യു ടി.തോമസ്,പി.ഒ. കോശി വൈദ്യൻ, പ്ലാവിളയിൽ (ട്രസ്റ്റി, ജനറൽ കൺവീനർ),പി.റ്റി.ജോൺ വൈദ്യൻ, വേട്ടാംപള്ളിൽ (സെക്രട്ടറി, പബ്ലിസിറ്റി കൺവീനർ),ജേക്കബ് അലക്സ് വൈദ്യൻ, ബോബി തോമസ് വൈദ്യൻ, അഞ്ജിത്ത് പി. അലക്സ് വൈദ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
