തോക്കും തോക്കിന് ലൈസൻസും ഉള്ളവരായ ഇവരുടെ ജീവിതം കൂടതൽ പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കാര്യങ്ങൾ ലക്ഷ്യ പ്രാപ്തിയിലെത്താൻ അസോസിയേഷൻ സി ഐ റ്റി യുവിൽ ലയിച്ച് പ്രവർത്തിക്കുകയാണ്.
പതിനെട്ട് പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.
ബാങ്കുകളിൽ എ ടി എമ്മിലും മറ്റും പണം സുരക്ഷിതമായി എത്തിക്കുന്നത് ഇവരാണ്. പക്ഷേ, ഒരടിസ്ഥാന സൗകര്യവുമില്ലാതെയാണ് ഈ ജോലി നിർവ്വഹിക്കുന്നത്. പണം എത്തിക്കുന്ന വാഹനത്തിനു പോലും ഒരു സുരക്ഷിതത്വവുമില്ല.
കുറഞ്ഞത് വാഹനത്തിന് “ട്യൂബ് ലെസ് ” ടയറുകളാണ് വേണ്ടത്. അത് ഒരു വാഹനത്തിനും നല്കിയിട്ടില്ല. ഇവർക്ക് ബാങ്കുകാരുമായി നേരിട്ട് ഒരു ബന്ധവുമില്ല. ഇടനിലക്കാർ വഴിയാണ് ഇവരെ ജോലിയ്ക്കെടുക്കുന്നത്. പ്രധാന ഇടനിലക്കാർ ഹിറ്റാച്ചി, സി എം എസ്, ഉൾപ്പെടെയുള്ള മറ്റു ചില ഏജൻസികളാണെന്ന് പറയുന്നു. ഇവർ കൃത്യ സമയത്ത് വേതനം പോലും നല്കാറില്ലെന്ന് പറയുന്നു. ജീവന് തന്നെ ഒരു വിലയുമില്ലെന്ന് ഇവർ ആശങ്ക പങ്ക് വെയ്ക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇവരുടെ വാഹനങ്ങൾ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് നിരത്തിൽ സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ; ജനുവരി 6 ന്
വാർത്താ സമ്മേളനത്തിൽ രക്ഷാധികാരിയും ഉപദേഷ്ടാവും അഡ്വ. സി ജി സുരേഷ് കുമാർ, സംസ്ഥാന കോ-ഓർഡിനേറ്റർ ഹരി ഗോപാൽ, വർക്കിംഗ് സെക്രട്ടറി പി ദേവരാജൻ , വർക്കിംഗ് പ്രസിഡൻ്റ് ഡി അജികുമാർ, വർക്കിംഗ് വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് ആലപ്പുഴ എന്നിവർ പങ്കെടുത്തു.