25.4 C
Kollam
Saturday, July 19, 2025
HomeNewsചാത്തന്നൂർ മോഹൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു; 25,000/- രൂപയും ആർ കെ രൂപകല്പന ചെയ്ത...

ചാത്തന്നൂർ മോഹൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു; 25,000/- രൂപയും ആർ കെ രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം

- Advertisement -
- Advertisement - Description of image

കവിയും ഗായകനും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണക്കായി ഏർപ്പെടുത്തിയ 2024 ലെ പുരസ്കാരത്തിന് കഥാസമാഹാരങ്ങൾ ക്ഷണിക്കുന്നു.

45 വയസിൽ താഴെ പ്രായമുള്ള കഥാകൃത്തുക്കളുടെ 2021, 2022, 2023 എന്നീ വർഷങ്ങളിൽ ആദ്യപതിപ്പായി മലയാളത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം. കൃതികൾ മൗലികമായിരിക്കണം. വിവർത്തനങ്ങൾ സ്വീകരിക്കില്ല. കഥാകൃത്ത്, വായനക്കാർ, പ്രസാധകർ എന്നിവർക്ക് പുസ്‌തകം സമർപ്പിക്കാം. കഥാകൃത്തിന്റെ ഏതെങ്കിലും ഒരു കൃതി മാത്രമേ പരിഗണിക്കുകയുള്ളൂ.

25,000/- രൂപയും ആർ കെ രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ചാത്തന്നൂർ മോഹന്റെ അനുസ്‌മരണദിനമായ 2024 ജൂൺ 15-ന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്ക‌ാരം സമ്മാനിക്കും. പുസ്ത‌കത്തിന്റെ മൂന്ന് കോപ്പി ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖസഹിതം ഡോ. അനന്തു മോഹൻ, യദുകുലം, ജേർണലിസ്റ്റ് നഗർ, കടപ്പാക്കട പി.ഒ, കൊല്ലം – 691008. ( മൊ: 9447177581) എന്ന വിലാസത്തിൽ മാർച്ച് 15 – നു മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments