26.8 C
Kollam
Wednesday, January 14, 2026
HomeMost Viewedഇടുക്കി തൊട്ടിക്കാനത്ത് കടയുടമ ആത്മഹത്യ ചെയ്തു ; കടബാധ്യതയെന്ന് സുഹൃത്തുക്കൾ

ഇടുക്കി തൊട്ടിക്കാനത്ത് കടയുടമ ആത്മഹത്യ ചെയ്തു ; കടബാധ്യതയെന്ന് സുഹൃത്തുക്കൾ

- Advertisement -

ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരനാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. കടയ്ക്കുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദാമോദരന് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുള്ളതായി സുഹൃത്തുക്കൾ പറയുന്നു. പലചരക്ക് കടയുടമായായിരുന്നു ദാമോദരൻ. ഇന്നലെ പതിനൊന്ന് മണിയോടെ കടയിലേക്ക് പോയ ദാമോദരൻ ഷട്ടർ താഴ്ത്തിയിട്ടു. രാത്രിയായിട്ടും തുറക്കുന്നത് കാണാഞ്ഞതിനാൽ നാട്ടുകാർ കയറി പരിശോധിച്ചപ്പോഴാണ് ദാമോദരനെ ബോധരഹിതനായി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments