25.3 C
Kollam
Monday, July 21, 2025
HomeNewsCrimeകൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ ; കണ്ണൂരിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ ; കണ്ണൂരിൽ

- Advertisement -
- Advertisement - Description of image

കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ പട്ടുവത്ത് വില്ലേജ് ഓഫീസർ പിടിയിൽ. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ആണ് വിജിലൻസിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വിജിലൻസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം മൂന്നാം തിയ്യതി പ്രകാശൻ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകാതെ വില്ലേജ് ഓഫീസർ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു . ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പ്രകാശൻ പറഞ്ഞതോടെ നിരന്തരം വില പേശി ഒടുവിൽ 2000 രൂപയിൽ ഉറപ്പിച്ചു .എന്നിട്ടു പ്രകാശനോട് വ്യാഴാഴ്ച പണവുമായി വരാനാണ് നിർദേശിച്ചത്.
പണം കൈമാറിയ ഉടൻ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments