കൊല്ലം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ൽ കൂടുതൽ നിൽക്കുന്ന താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ 21.5.2021 രാവിലെ 6 മണി മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവായി.
1 – നീണ്ടകര
2. ഇളംപള്ളൂർ
3. പുനലൂർ
4.കരവാളൂർ
5. നിലമേൽ
6. മൈലം
7. അലയമൺ
8. ഉമ്മന്നൂർ
9. പന്മന
10. തലവൂർ
11. തൃക്കോവിൽ വട്ടം
12. തൃക്കരുവ
13.കുണ്ടറ
1. മേൽ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ, കാലിത്തീറ്റ – കോഴിത്തീറ്റ ഇവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവർത്തിപ്പിക്കുവാൻ പാടുളളൂ.
2. പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ 5 നും 8 നും ഇടയിലായി നിയന്ത്രിച്ചിരിക്കുന്നു.
3. റേഷൻ കടകൾ, മാവേലി സ്റ്റോർ, സപ്ലൈകോ, പാൽബൂത്തുകൾ എന്നിവയുടെ പ്രവർത്തനം രാവിലെ 8 മണിയ്ക്കും വൈകുന്നേരം 5 നും ഇടയിലായിരിക്കണം.
4. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7.30 വരെ ഹോം ഡെലിവറി സർവ്വീസിനു മാത്രമായി പ്രവർത്തിക്കാവുന്നതാണ്. ഉപഭോക്താക്കൾ നേരിട്ട് വന്നു പാഴ്സൽ കൈപ്പറ്റാനോ ഇരുന്നു ഭക്ഷണം കഴിക്കുവാനോ അനുവദിക്കുന്നതല്ല.
5. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എ.റ്റി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവയ്ക്ക് സമയനിയന്ത്രണം ബാധകമായിരിക്കുകയില്ല.
6. ജനങ്ങൾ തങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാകുന്ന ഏറ്റവും അടുത്ത കടകളിൽ നിന്നും മാത്രം അവ വാങ്ങേണ്ടതും ഈ ആവശ്യത്തിനായി അവ ലഭ്യമാകുന്ന കടകൾ കടന്ന് യാത്ര ചെയ്യാൻ പാടില്ലാത്തതുമാണ്.
7. മേൽ പറഞ്ഞ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റൊരു സ്ഥാപനത്തിനും പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല
8. ചന്തകളുടെ പ്രവർത്തനം ഇവിടങ്ങളിൽ അനുവദനീയമായിരിക്കുകയില്ല.
9. പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്ന പെട്ടിക്കടകൾ, തട്ടുകടകൾ ഉൾപ്പെടെ ഒരുവിധത്തിലുമുളള വഴിയോര കച്ചവടങ്ങളും അനുവദനീയമല്ല.
10. സർക്കാർ ആവശ്യത്തിലേക്കുളള അടിയന്തര നിർമ്മാണ പ്രവർത്തികളൊഴികെ മറ്റൊരു നിർമ്മാണ പ്രവർത്തനങ്ങളും ഇവിടങ്ങളിൽ അനുവദനീയമായിരിക്കുകയില്ല.
11. ഈ പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും ബഹിർഗമനവും പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. ഇതിനായി മതിയായ എണ്ണം കവാടങ്ങൾ പോലീസ് ക്രമീകരിക്കുന്നതാണ്.
12. മാധ്യമ പ്രവർത്തകർക്ക് ഇവിടങ്ങളിലേക്ക് പ്രവേശിക്കുവാൻ പോലീസ് പ്രത്യേക പാസ് അനുവദിക്കുന്നതാണ്.
13.അവശ്യസേവനമേഖലയിലുളള ദുരന്തനിവാരണം, റവന്യൂ, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, തൊഴിൽ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ സഞ്ചരിക്കാവുന്നതാണ്. മേൽ പറഞ്ഞവ ഒഴികെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥർ തങ്ങൾക്ക് ഡ്യൂട്ടി നിശ്ചയിച്ചു കിട്ടിയ ഉത്തരവും ഔദ്യോഗിക തിരിച്ചറിയൽ കാർഡും സഹിതമായിരിക്കണം ഇത്തരം പ്രദേശങ്ങളിൽ പ്രവേശിക്കേണ്ടതും പുറത്തു പോകേണ്ടതുതും
14. മറ്റ് അടിയന്തര യാത്രകൾക്ക് പോലീസിന്റെ ഓൺലൈൻ പാസ് സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്.(pass .bsafe.kerala.gov.in)