26.4 C
Kollam
Tuesday, August 25, 2026
HomeMost Viewedമാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം ; രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു

മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം ; രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു

- Advertisement -

മൂന്നാറില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തി രണ്ട് വൈദികര്‍ കോവിഡ് ബാധിച്ചു മരിച്ച സംഭവത്തിൽ സഭാ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വിശ്വാസികൾ .
സി.എസ്.ഐ സഭ വൈദികര്‍ക്കെതിരെയാണ് വിശ്വാസികള്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്.
ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് ധ്യാനം നടന്നത്. 480 വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തിരുന്നു. ധ്യാനത്തിന് ശേഷം രണ്ട് വൈദികര്‍ കോവിഡ് ബാധിച്ച് മരിച്ചു. 80 വൈദികര്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു.
ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ പള്ളികളിലുമെത്തിയിരുന്നു. സി.എസ്.ഐ സഭാ ബിഷപ്പ് ധര്‍മരാജ് റസാലവും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments