നമുക്ക് ചുറ്റും പല ഔഷധ ചെടികൾ ഉണ്ട്.അവയിൽ ഒട്ടുമിക്കതും സുരക്ഷിതത്വവും ആരോഗ്യവും നൽകുന്നതാണ്.അവയിൽ ഏറ്റവും ഫലപ്രദമാണ് മൈലാഞ്ചി.മൈലാഞ്ചി ഒരു ജൈവ വസ്തുവാണ്.ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നിറവും കൊടുക്കുന്നു.തുടർച്ചയായി ഹെന്ന ചെയ്താൽ താരൻ ഇല്ലാതാവുകയും മുടിക്ക് ആരോഗ്യം ഉണ്ടാക്കാനും കഴിയുന്നു.ഒരു നല്ല കണ്ടീഷണർ കൂടിയാണ്.ഷിരോചർമ്മത്തിലെ മാലിന്യങ്ങളെ മാറ്റാനുള്ള കഴിവ് മൈലാഞ്ചിയ്ക്കുണ്ട്.
മൈലാഞ്ചിയും മുട്ടയും അടങ്ങിയ മിശ്രിതം തുടർച്ചയായി ഉപയോഗിച്ചാൽ തലമുടിയുടെ വേരുകളെ ബലപ്പെടുത്താൻ കഴിയും.അതോടെ മുടികൊഴിച്ചിൽ കുറയ്ക്കാനും കഴിയും.ഹെന്ന മാസത്തിൽ രണ്ട് പ്രാവശ്യം ചെയ്താൽ കൂടുതൽ ഫലപ്രദമായിരിക്കും.ഹെന്ന ചെയ്യുന്നതിന് മുമ്പ് ശിരോചർമത്തിൽ ഓയിൽ മസാജ് ചെയ്യുന്നത് ഗുണമേറും.
ഹെന്ന ചെയ്യേണ്ട രീതി :
ഹെന്ന പൗഡർ ആവശ്യത്തിന്.കുറച്ച് ഓയിൽ തുള്ളികൾ.തേയില വെള്ളം കുഴയ്ക്കാൻ ആവശ്യത്തിന്.നെല്ലിക്ക പൊടി രണ്ട് ടീ സ്പൂൺ.കാപ്പിപ്പൊടി രണ്ട് ടീ സ്പൂൺ, തൈര് കാൽ കപ്പ്, മുട്ട ഒന്ന്, ഉലുവ അരച്ചത് കുറച്ച്, അയൺ ഗുളിക ഒന്ന്.
മുകളിൽ പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി യോജിപ്പിച്ച് (മുട്ട ഒഴിച്ച്) ഒരു ഇരുമ്പു ചീന ചട്ടിയിൽ വയ്ക്കുക. അയൺ ടാബ്‌ലറ്റ് ചേർക്കു കയാണെങ്കിൽ ചീനചട്ടിയുടെ ആവശ്യമില്ല. ഏതെങ്കിലും ഒരു പാത്രത്തിലായാലും മതി. ഇങ്ങനെ യോജിപ്പിച്ച മിശ്രിതം ഒരു ദിവസം ഇരി ക്കണം. തേക്കുന്ന സമയത്ത് മുട്ട ചേർത്തിടുക.
ഈ മിശ്രിതം യുക്തിപൂർവ്വം തലമുടിയിലും തലയോട്ടിയിലും പുരട്ടുക.അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകിയശേഷം വെള്ളം തുടച്ചു മാറ്റുക.
![](https://mediacooperative.in/wp-content/uploads/2023/06/favicon.png)