27.5 C
Kollam
Friday, October 17, 2025
HomeMost Viewedതൊഴിൽ കാര്യത്തിൽ മനോഭാവം മാറണം; സർക്കാർ ജോലിയെന്നത് അന്തിമമല്ല : ഹൈക്കോടതി

തൊഴിൽ കാര്യത്തിൽ മനോഭാവം മാറണം; സർക്കാർ ജോലിയെന്നത് അന്തിമമല്ല : ഹൈക്കോടതി

- Advertisement -

ജോലിക്കാര്യത്തിൽ എല്ലാവര്‍ക്കം സര്‍ക്കാര്‍ തൊഴിൽ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി. ഇത് കേരളത്തില്‍ മാത്രമാണന്നും കോടതി നിരീക്ഷിച്ചു. ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ ജോലിയെന്നത് അന്തിമമല്ല. സര്‍ക്കാര്‍ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കുമാണ്. കോവിഡ് പ്രതിസന്ധികാരണം രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനം താഴേക്കാണ് .കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ടടിയ്ക്കാന്‍ അവകാശമുള്ളതെന്നും ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments