29.1 C
Kollam
Thursday, March 27, 2025
HomeEntertainmentMoviesചരിത്ര കഥാപാത്രങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയോളം വേറെ ആളില്ല ; സുരേഷ് ഗോപി

ചരിത്ര കഥാപാത്രങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയോളം വേറെ ആളില്ല ; സുരേഷ് ഗോപി

- Advertisement -
- Advertisement -

ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം പ്രാവീണ്യം ഉള്ളവര്‍ മലയാളത്തില്‍ കുറവാണെന്ന് തന്നെ പറയാം. ഒരു വടക്കന്‍ വീരഗാഥയും, പഴശ്ശിരാജയുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നത് അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

ഇപ്പോഴിതാ ചരിത്ര കഥാപാത്രങ്ങളില്‍ മമ്മൂട്ടിയുടെ മികവിനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. ഒരഭിമുഖത്തിലാണ് സുരേഷ് ഗോപി മെഗാസ്റ്റാറിനെക്കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ചരിത്ര, ഇതിഹാസ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയേളം മികച്ച ഒരാളില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തുറന്നു പറയാന്‍ മടിയില്ലെന്നും മമ്മൂട്ടി തനിക്ക് ജേഷ്ഠ സഹോദരനെ പ്പോലെയാണെന്നും ,തനിക്ക് പ്രയാസമുണ്ടായ പലസന്ദര്‍ഭങ്ങളിലും അദ്ദേഹം ഒപ്പം നിന്നിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments