27 C
Kollam
Saturday, September 20, 2025
HomeEntertainmentലോകം മുഴുവന്‍ ഇതൊക്കെ കാണുന്നുണ്ട്; നന്നായാല്‍ നിനക്ക് കൊള്ളാമെന്ന് മോഹന്‍ലാല്‍ ഫുക്രൂവിനോട്

ലോകം മുഴുവന്‍ ഇതൊക്കെ കാണുന്നുണ്ട്; നന്നായാല്‍ നിനക്ക് കൊള്ളാമെന്ന് മോഹന്‍ലാല്‍ ഫുക്രൂവിനോട്

- Advertisement -
- Advertisement - Description of image

അലസാന്‍ഡ്രയും ജസ്‌ലയും സുജോയുമടക്കം നിരവധി പേരാണ് ഇപ്പോള്‍ ബിഗ്ബോസിലെ സ്‌മോക്കിങ് ഏരിയയില്‍ സിഗററ്റ് വലിക്കാറുള്ളത്.
ഇക്കൂട്ടത്തില്‍ പുതിയ ആളാണ് ഫുക്രു. കഴിഞ്ഞ ദിവസം ഫുക്രു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ചത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ഫുക്രുവിനോട് ചോദിക്കുകയുണ്ടായി.

വിശേഷങ്ങളെല്ലാം ചോദിച്ചു വരുന്നതിന്റെ ഇടയ്ക്കായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. കണ്ണില്‍ പുക കയറിയിട്ട് ചൊറിയുന്നുവെന്നോ ഒക്കെ പറയുന്നത് കേട്ടല്ലോ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. ഇത് കേട്ടപ്പോള്‍ കാര്യം മനസിലായതുപോലെ ഫുക്രു ചിരിച്ചു. കാര്യം അവര്‍ക്ക് മനസിലായെന്നും, അവര്‍ മനസിലാക്കിയാല്‍ മതിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.നിനക്ക് പുതിയ അസുഖം തുടങ്ങിയിട്ടുണ്ടല്ലോ, ഇവരുടെ കൂടെ കൂടി പഠിച്ചതാണോ, ലോകം മുഴുവന്‍ ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. നന്നായാല്‍ നിനക്ക് കൊള്ളാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments