26.5 C
Kollam
Wednesday, October 15, 2025
HomeBusinessകൊവിഡ് 19 ഓഹരി വിപണിയേയും ബാധിച്ചു ; ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

കൊവിഡ് 19 ഓഹരി വിപണിയേയും ബാധിച്ചു ; ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

- Advertisement -

കൊവിഡ് 19 ( കൊറോണ വൈറസ് ) പാശ്ചാത്യ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് ബാധിച്ചു. വെള്ളിയാഴ്ച രാവിലെ വന്‍ പ്രതീക്ഷയോടെ ആരംഭിച്ച വ്യാപാരം സെന്‍സെക്‌സ് 1,170 നഷ്ടത്തിലാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സെന്‍സെക്‌സില്‍ ഇപ്പോള്‍ വ്യാപാരം 38,606 പോയിന്റിലാണ് എത്തി നില്‍ക്കുന്നത്. നിഫ്റ്റിയാകട്ടെ 346 പോയിന്റ് കുറഞ്ഞ് 11,284 -ല്‍ ആണ് വ്യാപാരം നടത്തുന്നത്. ആഗോള ഓഹരി വിപണിയിലും ഇപ്പോള്‍ വന്‍ തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്. അമേരിക്കന്‍ ഓഹരി വിപണിയും പതിറ്റാണ്ടിലെ തന്നെ വലിയ ഇടിവോടെയാണ് വില്‍പ്പന നടത്തുന്നത്. കൊവിഡ് 19 അനേകം രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ചതോടെയാണ് ഓഹരി വിപണി പെട്ടെന്ന് തകര്‍ന്നടിഞ്ഞത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments