27.6 C
Kollam
Wednesday, October 15, 2025
HomeNewsCrimeദിഷയും ഫെഡ്രിക്കുമായി ബന്ധമുണ്ടോ? കേസില്‍ ഇക്ബാലിന്റെ പങ്ക് എന്ത്?- ടൂള്‍ കിറ്റ് കൂടുതല്‍ കുരുക്കിലേക്ക്

ദിഷയും ഫെഡ്രിക്കുമായി ബന്ധമുണ്ടോ? കേസില്‍ ഇക്ബാലിന്റെ പങ്ക് എന്ത്?- ടൂള്‍ കിറ്റ് കൂടുതല്‍ കുരുക്കിലേക്ക്

- Advertisement -

ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തക ദിഷ രവിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഐഎസ്ഐ- ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന ഹാന്റലര്‍ പീറ്റര്‍ ഫെഡ്രിക്കിന് ദിഷാ രവിയുമായുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇപ്പോള്‍ ഈ വഴിക്കാണ് നീങ്ങുന്നത്.

ഖാലിസ്ഥാന്‍ തീവ്രവാദി ഭജന്‍ സിംഗ് ഭീന്ദര്‍ എന്ന ഇക്ബാല്‍ ചൗധരിയുമായി ഫെഡ്രിക്കിന് വളരെ അധികം അടുപ്പമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് കശ്മീര്‍ ഖാലിസ്ഥാന്‍ വിഭാഗം നിയന്ത്രിക്കുന്നതില്‍ ഇക്ബാലിന്റെ പങ്ക് വലുതാണ്.

കാര്‍ഷിക നിയമങ്ങളുടെ മറവില്‍ നടന്ന രാജ്യവിരുദ്ധ ഗൂഢോലോചനയുടെ ചുരുളുകള്‍ അഴിയാനിരിക്കുന്നതേ ഉള്ളൂ. സ്വദേശികളും വിദേശികളുമായ ആയിരത്തിലധികം ആളുകള്‍ ഡല്‍ഹി പോലീസിന്റെ റഡാറില്‍ ഇപ്പോഴുമുണ്ട്.കേസില്‍ ദിഷ രവി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments