24.9 C
Kollam
Friday, November 22, 2024
HomeMost Viewedപ്രവാസികളെ അപകീർത്തിപ്പെടുത്തിയാൽ കർശന നടപടി; കൊല്ലം ജില്ലാ കളക്ടർ

പ്രവാസികളെ അപകീർത്തിപ്പെടുത്തിയാൽ കർശന നടപടി; കൊല്ലം ജില്ലാ കളക്ടർ

- Advertisement -
- Advertisement -

പ്രവാസികൾ സ്വന്തം വീട്ടിൽ ക്വാറന്റയിനിൽ പ്രവേശിക്കുമ്പോൾ അവരോട് അപമര്യാദയായി പെരുമാറിയാൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ .
അപകീർത്തി പെടുത്താനും പാടില്ല.
അവർ ക്വാറന്റയിനിലാകുന്നത് സർക്കാർ നിർദ്ദേശമനുസരിച്ച്, ജില്ലാ ഭരണകൂടത്തിന്റെ നടപടി ക്രമങ്ങളെ തുടർന്നാണ്.
ഇതിനെതിരെ പ്രവർത്തിക്കുന്നവർക്ക് ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും.

പ്രവാസികളെല്ലാം രോഗവാഹകരല്ല. രോഗം വരുന്നത് ഒരു കുറ്റമല്ല. ഇത് തിരിച്ചറിയണം.

വിദേശത്ത് നിന്നും വരുന്നവർ സ്വന്തം വീട്ടിലെ മുറിയിൽ താമസിക്കുന്നത് സുരക്ഷയെ കരുതിയാണ്. ഇത് മറ്റുള്ളവർക്ക് രോഗം പകർത്തുകയില്ല.

ജില്ലാ ഭരണകൂടം സൂരക്ഷയെ കരുതി ഏർപ്പെടുത്തിയ പ്രവർത്തനങ്ങളുമായി സഹകരിക്കുകയാണ് വേണ്ടത്. സംശയമുണ്ടെങ്കിൽ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാം.

കഴിഞ്ഞ ദിവസം ചില സ്ഥലങ്ങളിൽ ഉണ്ടായ സംഭവങ്ങൾ ഖേ:ദകരമാണ്.
ഇതിനെതിരെ നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നല്കിയതായി ജില്ലാ കളക്ടർ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments