സൂര്യയുടെ സിനിമകൾ തിയേറ്റർ അസോസിയേഷൻ വിലക്കുന്നതിലുള്ള ഔചിത്യമെന്താണ് ? ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം ” പൊൻമകൾ വന്താൽ ” ഒരു പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞതിനാണോ ? അതിൽ എന്താണ് കുഴപ്പം ? ഇതിനർത്ഥം ഒരു വ്യക്തിക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നാണോ? തമിഴ് നാടിന്റെ സ്ഥിതി ഇനിയും മറിയില്ലെങ്കിൽ അത് അഭിപ്രായസ്വാതന്ത്ര്യത്തിനോടുള്ള വെല്ലുവിളിയാണ് കാണിക്കുന്നത്. സൂര്യയുടെ നിർമ്മാർണ കമ്പനി ടു ഡി നിർമ്മിക്കുന്ന ഒരു സിനിമയും ഇനി തിയേറ്റുകളിൽ പ്രദർശിപ്പിക്കണ്ടാ എന്ന തീരുമാനമാണ് എടുത്തിട്ടുള്ളത്. ഇത്തരം സാഹചര്യത്തിൽ തമിഴ് നാട് സർക്കാർ ഇടപെടാനാണ് തീരുമാനം. അതിന് മന്ത്രി കടമ്പൂർ രാജു ഇടപെടുമെന്നാണ് അറിയുന്നത്. തിയേറ്റർ അസോസിയേഷന്റെ തീരുമാനത്തിൽ ഒരു ന്യായീകരണവും ഇല്ലെന്നാണ് സർക്കാർ കരുതുന്നത്.
“സുരറൈ പോട്ര” യാണ് ഇനി റിലീസ് ചെയ്യാനുളള സൂര്യയുടെ പുതിയ ചിത്രം.
അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി
- Advertisement -
- Advertisement -
- Advertisement -
- Advertisement -