കാമശാസ്ത്ര കൃതികളിൽ ഏറ്റവും പ്രശസ്തമായത് വാത്സ്യായനന്റെ കാമസൂത്രം ആണ് . ബാഭ്രവ്യൻ എന്ന മുനിയാണ് കാമകലയക്കുറിച്ചുള്ള ആദ്യ ഗ്രന്ഥത്തിന്റെ കർത്താവെന്ന് വാത്സ്യായനൻ പറയുന്നത്. വേശ്യകൾക്ക് വിഷയത്തിനു വേണ്ട വിശേഷ വിജ്ഞാനം നൽകുകയായിരുന്നു ബാഭ്രവ്യന്റെ ലക്ഷ്യം. വാത്സ്യായനന്റെ കാമസൂത്രത്തെ അധികരിച്ച് കൊക്കോകന്റെ രതി രഹസ്യമെന്ന കാമസൂത്രം പിന്നീട് ഇറങ്ങി. മനസ്സിന്റെ പ്രഥമോത്പന്നമെന്ന് ഋഗ്വേദം വിശേഷിപ്പിക്കുന്ന ” കാമം” തന്നെയാണ് രതി. ഈ രതിയാണ് ജീവന്റെ അദമ്യമായ തുടുപ്പിന് സർവ്വദാ വിശിഷ്ടമായ അവസ്ഥാവിശേഷമാകുന്നത്. കാമശാസ്ത്ര കലകളിൽ വ്യത്യസ്തമാർന്ന
സംഭോഗരീതികളാണ് ഓരോരുത്തരും അനുവർത്തിച്ചിട്ടുള്ളത്. പക്ഷേ ഇതൊക്കെ പറയുമ്പോഴും ഇവരുടെയൊക്കെ പ്രായോഗിക രീതിയും തലങ്ങളും എത്രമാത്രം യാഥാർഥ്യതയ്ക്ക് നിരക്കുന്നതാണെന്ന് ചിന്തിക്കേണ്ട വിഷയമാണ്. നൂറിൽപരം സംഭോഗ കലകളാണ് വാത്സ്യായനന്റെയും കൊക്കോകന്റെയും കാമ ശാസ്ത്രത്തിലുള്ളത്. ഇതിൽ എത്രയെണ്ണം പ്രായോഗിക കലകളിൽപ്പെടുത്താനാവും? സംഭോഗം അല്ലെങ്കിൽ സെക്സിന്റെ രൂപഭാവങ്ങൾ വച്ചുനോക്കുമ്പോൾ ഇവയിൽ എത്രയെണ്ണം പ്രാവർത്തികമാക്കാനാവും? ഇവിടെ പലർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് വദനസുരതം എന്ന് പറയുമ്പോൾ തന്നെ അഭിമാനത്തിനു ക്ഷതം പറ്റുന്ന പോലെയാണ്. അല്ലെങ്കിൽ പാപമായാണ് അതിനെ കരുതുന്നത്. അതിന്റെ നീതിശാസ്ത്രം അല്ലെങ്കിൽ മന:ശാസ്ത്രം എത്രമാത്രം പരിപക്വമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ അവിടെ നിൽക്കട്ടെ –
മലയാളത്തിലും ഇത്തരത്തിൽ സദൃശ്യപ്പെടുന്ന ചില പുസ്തകങ്ങൾ ഉണ്ടായിട്ടുണ്ടെന്നുള്ളത് വസ്തുതാപരമാണ്. പക്ഷേ, ഒരു സ്ത്രീ പ്രത്യേകിച്ചും മലയാളികളുടെ ഇടയിൽ സ്ത്രീകൾക്ക് മാത്രമായി ഒരു “സ്ത്രൈണ കാമസൂത്രം” രചിച്ചത് കൂടുതൽ ചിന്തകൾക്കു ഇടവരുത്തുന്നു. അത് കെ ആർ ഇന്ദിര എന്ന എഴുത്തുകാരിയുടെ പുസ്തകമാണ്. ഡിസി ബുക്സ് “സ്ത്രൈണ കാമസൂത്രം” പ്രസിദ്ധീകരിക്കുന്നത് 2012ലാണ്. പുസ്തകത്തിലെ സംഭോഗ കലകൾ ചിത്രീകരിച്ചത് ചിത്ര കാരിയായ പി എസ് ജലജയാണ്. ഏതാണ്ട് നൂറിൽപരം സംഭോഗ കലകൾ ആവിഷ്കരിക്കാൻ കെ.ആർ ഇന്ദിരയ്ക്ക് കഴിഞ്ഞെങ്കിൽ അതിൽ എന്തെങ്കിലും അനുഭവജ്ഞാനം ഉണ്ടോ എന്ന് ന്യായമായും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവയൊക്കെ ഏതിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ ഇവർ പരിപക്വമാക്കിയെന്നത് വിശദീകരിക്കേണ്ട വസ്തുതയാണ്. പുസ്തകത്തിലെ ആറാം അദ്ധ്യായത്തിലെ ” സംവേശനവിധി പ്രകരണം ” എന്ന ഭാഗത്തിലെ (പേജ് 59) ഒരു വാചകം : “യോനിയ്ക്ക് ലിംഗത്തേക്കാൾ വലിപ്പമുണ്ടെങ്കിൽ സ്ത്രീ ജഘനം ഹ്രസ്വമാക്കണം. അതിന് തുടകൾ അടുപ്പിച്ച് വെക്കണം ” . ഇല്ലസ്ട്രേഷനും കൊടുത്തിട്ടുണ്ട്. (ഇവിടെ പ്രസി ദ്ധീകരിക്കാനാവില്ല) സമന്വയത്തിന്റെ സംശയം ഒന്നുമാത്രമാണ്: ലോകത്ത് ഒരു സ്ത്രീയും വാത്സ്യായന് തുല്യമായി ഒരു കാമസൂത്രം രചിക്കാൻ ഇനിയുമായിട്ടില്ല. കെ ആർ ഇന്ദിരയെ ഇങ്ങനെ ഒരു പുസ്തകം എഴുതാൻ പ്രചോദിപ്പിച്ച ഘടകം എന്താണ് ? സംരംഭത്തെ നെഗറ്റ്യൂ വായി കാണുന്നില്ല. ശരിക്കും പറഞ്ഞാൽ കെ ആർ ഇന്ദിര കാമകലയിൽ അഗ്രഗണ്യയായിരുന്നു എന്നുവേണമോ കരുതാൻ ? അപ്പോൾ ഒരാളിൽ നിന്നും ഇത്രയും അനുഭവങ്ങൾ കിട്ടിയെന്ന് വേണമോ കരുതാൻ ? ഒരു ന്യായമായ ചോദ്യം ചോദിച്ചുവെന്ന് മാത്രം. സമന്വയം മനസ്സിലാക്കിയടത്തോളം കെ ആർ ഇന്ദിരയ്ക്ക് ഇപ്പോൾ 58 വയസ്സ് കഴിഞ്ഞെന്ന് കരുതുന്നു.
കെ ആർ ഇന്ദിരയുടെ സ്ത്രൈണകാമസൂത്രത്തിെന്റെ പ്രായോഗികത
- Advertisement -
- Advertisement -
- Advertisement -
- Advertisement -