25.8 C
Kollam
Monday, September 15, 2025
HomeNewsമന്ത്രി സഭ താഴെയിറക്കാന്‍ കരുക്കള്‍ നീക്കി ശരത് പവാര്‍ ; ആകെ 11 എംഎല്‍എമാര്‍ ആണ്...

മന്ത്രി സഭ താഴെയിറക്കാന്‍ കരുക്കള്‍ നീക്കി ശരത് പവാര്‍ ; ആകെ 11 എംഎല്‍എമാര്‍ ആണ് രാജ്ഭവനില്‍ അജിത് പവാറിനൊപ്പം ഉണ്ടായിരുന്നത്; അവരില്‍ മൂന്നു പേര്‍ ഇപ്പോള്‍ എന്നോടൊപ്പമുണ്ട്: ശരദ് പവാര്‍

- Advertisement -
- Advertisement - Description of image

ഫട്‌നാവിസ് മന്ത്രിസഭയെ താഴെ ഇറക്കാന്‍ ശരത് പവാര്‍. ബിജെപിയോടൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ശരദ് പവാര്‍ മാധ്യമങ്ങളോ് പറഞ്ഞു. ഇത്തരത്തില്‍ കൂറുമാറുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന അച്ചടക്കനടപടികളുമായി മുന്നോട്ട് പോകുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ശിവസേന നേതാവ് ഉദ്ധവ് ഠാക്കറെയോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ശരദ് പവാര്‍.

ആകെ പത്തോ പതിനൊന്നോ എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം രാജ്ഭവനില്‍ ഉണ്ടായിരുന്നത്. അവരില്‍ മൂന്നുപേര്‍ ഇപ്പോള്‍ തന്നോടൊപ്പം ഉണ്ട്. പാര്‍ട്ടിയുടെ പാര്‍ലമെന്ററി കാര്യനേതാവ് എന്നനിലയില്‍ തന്റെ കയ്യിലുണ്ടായിരുന്ന പട്ടിക ഉപയോഗിച്ച് അജിത് പവാര്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments