27.1 C
Kollam
Tuesday, February 4, 2025
HomeNewsPolitics2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന് രജനീകാന്ത്; കമല്‍ഹാസനുമായി കൂട്ടുകെട്ടിന് സാധ്യത, കരുതലോടെ തമിഴകത്തെ...

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന് രജനീകാന്ത്; കമല്‍ഹാസനുമായി കൂട്ടുകെട്ടിന് സാധ്യത, കരുതലോടെ തമിഴകത്തെ പാര്‍ട്ടികള്‍

- Advertisement -
- Advertisement -

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന പ്രഖ്യാപനം നടത്തി രജനീകാന്ത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ അത്ഭുതം തന്നെ സൃഷ്ടിക്കൂം. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ മാറ്റിമറിക്കും. ഇക്കാര്യം 100 ശതമാനം ഉറപ്പാണെന്നായിരുന്നു രജനീകാന്തിന്റെ വാക്കുകള്‍.
അതേസമയം, കമല്‍ഹാസന്‍-രജനി സഖ്യമുണ്ടാകുമെന്ന് സൂചനയുണ്ട്. ഇരുവരും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന കാര്യം അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തായിരിക്കും തീരുമാനിക്കുകയെന്നും രജനി പറഞ്ഞു.2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. കമല്‍ഹാസനുമായുള്ള സഖ്യം പാര്‍ട്ടിപ്രഖ്യാപനത്തിനു ശേഷം തീരുമാനിക്കുമെന്നും രജനി സൂചിപ്പിച്ചു.ഇക്കാര്യത്തില്‍ വ്യക്തമായ സൂചന കമല്‍ഹാസനും നല്‍കിയിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments