26.3 C
Kollam
Friday, August 29, 2025
HomeNewsPoliticsവിട്ടു നിന്നതല്ല ; പ്ലീസ് ചര്‍ച്ചയാക്കരുത് ; രാത്രി ചര്‍ച്ചകളെ ഞാന്‍ ഭയക്കുന്നു ; അടൂര്‍...

വിട്ടു നിന്നതല്ല ; പ്ലീസ് ചര്‍ച്ചയാക്കരുത് ; രാത്രി ചര്‍ച്ചകളെ ഞാന്‍ ഭയക്കുന്നു ; അടൂര്‍ പ്രകാശ്

- Advertisement -
- Advertisement - Description of image

കോന്നി മണ്ഡലത്തിലെ കലാശക്കൊട്ടില്‍ നിന്നും വിട്ടു നിന്ന സാഹചര്യത്തെ പറ്റി വിശദീകരിച്ച് അടൂര്‍ പ്രകാശ് എംപി. പാര്‍ലമെന്ററി സമിതി യോഗം ഡല്‍ഹിയില്‍ നടക്കുന്ന സമയമായിരുന്നു അന്ന. അതില്‍ പങ്കെടുക്കാനാണ് ഞാന്‍ മടങ്ങിയത്. ഇലക്ഷനുമായി ബന്ധപ്പെട്ട് കുടുംബയോഗങ്ങളിലടക്കം പങ്കെടുത്തിരുന്നു. അതേസമയം പി.മോഹന്‍ രാജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിഞ്ഞില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ വാക്കുകളിലേക്ക് ; പാര്‍ലമെന്റ് സമിതി യോഗം ഇന്നും നാളെയും ഡല്‍ഹിയിലുള്ളതിനാലാണ് ഇവിടേക്ക് വന്നത്. അതല്ലാതെ തിരഞ്ഞെടുപ്പ് ദിവസമടക്കം മാറി നില്‍ക്കുകയല്ല. കുടുംബയോഗങ്ങളിലടക്കം പങ്കെടുത്തതാണ്. കൊട്ടിക്കലാശത്തിനിടെ, ഒഴിവാക്കാന്‍ പറ്റാത്ത ചില യോഗങ്ങളില്‍ പങ്കെടുത്തു. അതും സ്ഥാനാര്‍ത്ഥിക്ക് വേണ്ടിത്തന്നെയാണ്. അന്ന് വൈകിട്ട് ആറ് മണി വരെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ താനുണ്ടായിരുന്നു”. ഈ വിഷയം ഇനി ചര്‍ച്ചയാക്കരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥി തര്‍ക്കത്തെ തുടര്‍ന്നു പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. തുടര്‍ന്ന് നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments