24.5 C
Kollam
Wednesday, February 18, 2026
HomeEntertainmentMoviesചുവടുകള്‍ ഉറപ്പിച്ച് കാരണവന്‍മാര്‍ ; ട്വന്റി ട്വന്റിയില്‍ കളം നിറയുക ഇനി ഇവരുടെ സിനിമകള്‍ ആവും...

ചുവടുകള്‍ ഉറപ്പിച്ച് കാരണവന്‍മാര്‍ ; ട്വന്റി ട്വന്റിയില്‍ കളം നിറയുക ഇനി ഇവരുടെ സിനിമകള്‍ ആവും…

- Advertisement -

സംവിധാന കലയിലെ തമ്പുരാന്‍മാരുടെ ട്വന്റി ട്വന്റി കാണാനൊരുങ്ങി ലോകമെമ്പാടുമുള്ള
മലയാളി പ്രേക്ഷകര്‍. ന്യു ജനറേഷന്‍ സിനിമകളുടെ കാലത്ത് മികച്ച കുറേ സ്‌ക്രിപ്പ്റ്റിങ്ങുമായി ട്വന്റി ട്വന്റി പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ സംവിധായകരായ ജോഷി , സത്യന്‍ അന്തിക്കാട് , പ്രിയ ദര്‍ശന്‍ , ഷാജി കൈലാസ് എന്നിവര്‍. മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ തലതൊട്ടപ്പനായ ഷാജി കൈലാസ് എത്തുന്നത് കടുവ എന്ന ബിഗ് ബജറ്റ് പ്രഥ്വിരാജ് ചിത്രവുമായാണ്. നായര്‍ സാബ് ജോഷി എത്തുന്നതാകട്ടെ മമ്മൂട്ടി ചിത്രത്തിലൂടെ എന്ന റിപ്പോര്‍ട്ടും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. മലയാളികളുടെ പ്രീയപ്പെട്ട പ്രിയദര്‍ശന്‍ എത്തുന്നത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മെഗാ ബജറ്റ് ചിത്രത്തിലൂടെയാണ്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് ഹിറ്റാകുമെന്നുറപ്പിച്ച ചിത്രവുമായാണ് മണ്ണിന്റെ മണമുള്ള സംവിധായകന്‍ സത്യന്‍ അന്തിക്കാടും എത്തുന്നത്. പരിചയ സമ്പന്നതയുടെ അപരാനതയില്‍ വിരമിക്കുന്ന ഈ സംവിധായകരുടെ ഉജ്ജ്വല സൃഷ്ടിക്കായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. പുതുവര്‍ഷത്തിന്റെ ലഹരി നുണഞ്ഞ് ഈ ചിത്രങ്ങള്‍ മലയാളികള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് സംവിധായകര്‍. ഇതിനു പിന്നാലെ വിനയനും കെ.മധുവും ഭദ്രനുമെല്ലാം പുതുവര്‍ഷത്തില്‍ ചിത്രങ്ങളുമായി എത്തുന്നുണ്ടെന്നതാണ് ഏറ്റവും ലേറ്റെസ്റ്റ് ആയി പുറത്തു വരുന്ന വാര്‍ത്ത. പുതുവര്‍ഷത്തിന്റെ വിരുന്നുണ്ണാന്‍ മലയാളികള്‍ ഈ പഞ്ച് ഹിറ്റ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കൂ…. ഇവര്‍ ഇനി കളം വാഴും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments