26.8 C
Kollam
Friday, August 29, 2025
HomeNewsPoliticsഎം എൽ എ എന്ന നിലയിൽ ഐഷാ പോറ്റി തികച്ചും പരാജയം

എം എൽ എ എന്ന നിലയിൽ ഐഷാ പോറ്റി തികച്ചും പരാജയം

- Advertisement -
- Advertisement - Description of image

കൊട്ടാരക്കര എംഎൽഎ എന്ന നിലയിൽ ഐഷാ പോറ്റി തികച്ചും പരാജയം. എംഎൽഎയായി ഒരു പതിറ്റാണ്ടോട് അടുക്കുമ്പോഴു പ്രത്യേകിച്ചും എടുത്തുപറയത്തക്ക ഒരു വികസനവും കൊണ്ടുവരാനായില്ല. എന്തെങ്കിലും ചെറിയതോതിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ആർ ബാലകൃഷ്ണപിള്ള തുടക്കമിട്ടു പോയതിന്റെ ശേഷിപ്പുകളാണ്. യഥാർത്ഥത്തിൽ കൊട്ടാരക്കരയെ കൊട്ടാരക്കരയാക്കിയത് ആർ ബാലകൃഷ്ണ പിള്ളയാണ്.അവിടെ കാണുന്നതെന്തും ആർ ബാലകൃഷ്ണപിള്ളയുടെ ശ്രമ ഫലമായി ഉണ്ടായതാണ്. കോടതികൾ,പോസ്റ്റ് ഓഫീസ്, വൈദ്യുതി ഭവൻ, കെഎസ്ആർടിസി സ്റ്റാൻഡിലെ വർധിപ്പിച്ച് ഷെഡ്യൂളുകൾ തുടങ്ങി നിരവധി വികസനങ്ങൾ എല്ലാം ആർ ബാലകൃഷ്ണപിള്ളയുടെതാണ്.
പിള്ളയെ ജനങ്ങൾ അതായതത്‌,നാട്ടുകാർ കൈവിട്ടതോടെ കൊട്ടാരക്കരയുടെ വികസനം അസ്ഥാനത്താകുകയായിരുന്നു.

ഐഷാപോറ്റി എംഎൽഎ ആകുന്നത് അടുപ്പിച്ചുള്ള രണ്ടുതവണയാണ്.അതായത് നീണ്ട പത്തുവർഷങ്ങൾ.ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ഐഷാ പോറ്റി കൊട്ടാരക്കരയുടെ വികസനത്തിന്റെ കാര്യത്തിൽ ആരുമല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ രണ്ടാംഘട്ടം പൂർത്തിയാകാൻ രണ്ടു വർഷങ്ങൾ ശേഷിക്കെ കൊട്ടാരക്കരയുടെ വികസനകാര്യത്തിൽ പ്രത്യേകിച്ചും ഒന്നും ചെയ്യാൻ കഴിയാതെ യുമായി.അതായത് ഒരു വിലപ്പെട്ട സംഭാവനയും.

അവിടുത്തെ നരകതുല്യമായ ട്രാഫിക്കിന് ഇനിയും പരിഹാരം കാണാനാവാത്തത് ഏറ്റവും വലിയ പോരായ്മയാണ്. എണ്ണിയെണ്ണി പറയാൻ ഇതുപോലെ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനെല്ലാം കാരണമായി മനസ്സിലാകുന്നത് ഐഷാ പോറ്റിക്ക് ഏകമായി ഒരു കാര്യത്തിലും തീരുമാനം എടുക്കാൻ കഴിയില്ല എന്നതാണ് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments