HomeKollamഡിസംബർ 6 ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് പി.ഡി.പി; എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മതേതര സംരക്ഷണ...

ഡിസംബർ 6 ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് പി.ഡി.പി; എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മതേതര സംരക്ഷണ പ്രകടനങ്ങൾ

- Advertisement -

കൊല്ലം: ബാബറി മസ്‌ജിദ് ധ്വംസനത്തിന്റെ ആസൂത്രണങ്ങൾക്കും തുടർന്നുണ്ടായ കലാപങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച വർഗ്ഗീയ ഫാസിസത്തിനെതിരെ ഡിസംബർ ആറ് ‘ഫാസിസ്റ്റ് വിരുദ്ധ ദിനമായി’ ആചരിക്കുമെന്ന് പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മതേതര സംരക്ഷണ പ്രകടനങ്ങളും വിപുലമായ പ്രചരണ സദസ്സുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക:

1992 ഡിസംബറിലെ ആ കറുത്ത ദിനം ഇന്ത്യയുടെ മതനിരപേക്ഷ സാമൂഹിക ഘടനയ്ക്ക് ഏൽപ്പിച്ച ആഴത്തിലുള്ള മുറിവ് രാജ്യത്തെ മതേതര വിശ്വാസികൾക്ക് ഒരിക്കലും മറക്കാനാവില്ല. നിയമവാഴ്ചയെയും ഭരണഘടനയെയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ബാബറി മസ്ജിദ് തകർത്തതിനു ശേഷം രാജ്യത്തുടനീളം അരങ്ങേറിയ വർഗീയ കലാപങ്ങൾ ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതിന്റെ തുടർച്ചയെന്നവണ്ണം സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിലും വിദ്വേഷ പ്രചാരകർ വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ച് കലാപ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും സാഹോദര്യത്തിനും ആഘാതം ഏൽപ്പിച്ച് മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികളെ പൊതുസമൂഹം തിരിച്ചറിയണമെന്നും ജാഗ്രത പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വർത്തമാനകാലത്ത് വർഗ്ഗീയ അജണ്ടകൾക്ക് ശക്തി നൽകി സമൂഹത്തിൽ അന്തച്ഛിദ്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം വിധ്വംസക ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം അതീവ അപകടകരമാണ്. വർഗ്ഗീയ ഫാസിസത്തിനെതിരെ ശബ്ദമുയർത്തേണ്ട മതേതര സംഘടനകളുടെ മൗനം മതമൗലികവാദികൾക്ക് കൂടുതൽ ശക്തി പകരുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, പി.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി നടയറ ജബ്ബാർ, പി.ഡി.പി കൊല്ലം ജില്ലാ പ്രസിഡന്റ് കബീർ തരംഗം, ജില്ലാ സെക്രട്ടറി ബ്രൈറ്റ് സെയ്‌ഫ്, ട്രഷറർ ഗഫൂർ കുണ്ടറ എന്നിവർ പങ്കെടുത്തു.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments