ഇതിഹാസത്തിലെ യുദ്ധം പോലെ ആരും ജയിക്കാതെ പോകുന്ന സാഹചര്യമാണ് ഇപ്പോൾ നടക്കുന്ന യുദ്ധമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
കൊല്ലം പ്രസ് ക്ലബ്ബും ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച “വോട്ടും വാക്കും” എന്ന സംവാദ പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇങ്ങനെയുണ്ടാകുന്ന സാഹചര്യങ്ങളിൽ കേരളത്തെ സംരക്ഷിക്കാൻ കഴിയുന്നത് എൽഡിഎഫിന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യമുണ്ടായാലും മുഴുവൻ ആൾക്കാരെയും ചേർത്ത് പിടിച്ച് മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫിനേ കഴിയുകയുള്ളു. സമയോചിതമായി എല്ലാം ചെയ്യാൻ കഴിയുന്നു. കോവിഡ് കാലം നന്നായി നോക്കാനായി.
‘ആട് 3’ ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം; രണ്ട് ദിവസത്തിൽ 48 കോടി
ചൂരൽമല സംഭവത്തിൽ കേന്ദ്ര ഗവൺമെൻ്റ് ഒരു രൂപ പോലും തന്നില്ല. എന്നിട്ടും പുനരധിവാസം ഉൾപ്പെടെയുള്ളവ എൽഡിഎഫ് സർക്കാരിന് നടത്താനായതായി കെ എൻ ബാലഗോപാൽ പറഞ്ഞു.
പുറം രാജ്യങ്ങളിൽ തൊഴിൽ സാദ്ധ്യതകൾ മങ്ങുകയാണ്. വിഴിഞ്ഞം തുറമുഖം പണം കണ്ടെത്തി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. ഇതോടെ ഇവിടെ തൊഴിൽ സാദ്ധ്യതകൾ വർദ്ധിച്ചു. കേരളത്തിനകത്ത് ജോലി ചെയ്യുക എന്നത് ഏറെ അഭിമാനമാണ്.
ശമ്പള പരിഷ്ക്കരണം കൊണ്ടുവന്നപ്പോൾ യുഡിഎഫ് ഭരണത്തിലേറിയാൽ അവരെ ബുദ്ധിമുട്ടിക്കാനാണെന്ന് അവർ കണക്കാക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണമാണിത്.
ഇനി കൊടുക്കാനുള്ളത് ഡി എ, ഡി ആർ കുടിശ്ശിക മാത്രമാണ്. അതിനായി തൊണ്ണൂറ്റി ആറായിരം കോടി വകവരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എട്ട് ഗഡുക്കളായി അത് കൊടുത്ത് തീർക്കും. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ; പ്രതിഷേധം ശക്തമാകുന്നു
എല്ലാ ജനവിഭാഗത്തിനും സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന സുരക്ഷിതമായ ഏക സ്ഥലം കേരളം മാത്രമാണ്. ഫറൂഖ് അബ്ദുള്ള പോലും അത് അംഗീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അക്കാര്യത്തിൽ എൽഡിഎഫ് ഏറെ ശ്രദ്ധയിലാണെന്ന് ശുഭാബ്ധി വിശ്വാസത്തോടെ മന്ത്രി പറഞ്ഞു.
പ്രസ് ക്ലബ്ബ് വൈസ്പ്രസിഡൻ്റ് എം മഹേഷ് കുമാർ അദ്ധ്യക്ഷനായി. പ്രസ്ക്ലബ്ബ് സെക്രട്ടറി സനൽ ഡി പ്രേം, ആൾ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി നവീൻ എംഎ, ട്രഷറർ കണ്ണൻ നായർ എന്നിവർ സംസാരിച്ചു.





















