28.1 C
Kollam
Friday, March 20, 2026
HomeNewsചുട്ടുപൊള്ളി കേരളം; 11 ജില്ലകളിൽ യെല്ലോ അലർട്ട്; താപനില 37°C വരെ

ചുട്ടുപൊള്ളി കേരളം; 11 ജില്ലകളിൽ യെല്ലോ അലർട്ട്; താപനില 37°C വരെ

- Advertisement -

കേരളത്തിൽ വേനൽച്ചൂട് ശക്തമായി തുടരുന്നതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില ഉയർന്ന് അസ്വസ്ഥമായ കാലാവസ്ഥ അനുഭവപ്പെടുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രിവരെ ഉയരാനാണ് സാധ്യത. ഉയർന്ന ചൂടിനൊപ്പം ഈർപ്പമുള്ള കാലാവസ്ഥയും കൂടിയതോടെ ‘ഹീറ്റ് ഇൻഡക്സ്’ ഉയർന്ന് ശരീരത്തിന് കൂടുതൽ അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ മാസം 22 വരെ ഈ മുന്നറിയിപ്പ് തുടരാനാണ് സാധ്യത.

‘ടീം യുഡിഎഫ് ടീം കേരളം’; മാറ്റത്തിനായി ജനങ്ങൾ തയ്യാറെന്ന് രാഹുൽ ഗാന്ധി


ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉച്ചവെയിലിൽ നേരിട്ട് പുറത്തുപോകുന്നത് പരമാവധി ഒഴിവാക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും, ഇളം വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. തുടർന്നും ചൂട് ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments