28.1 C
Kollam
Friday, March 20, 2026
HomeNews‘ടീം യുഡിഎഫ് ടീം കേരളം’; മാറ്റത്തിനായി ജനങ്ങൾ തയ്യാറെന്ന് രാഹുൽ ഗാന്ധി

‘ടീം യുഡിഎഫ് ടീം കേരളം’; മാറ്റത്തിനായി ജനങ്ങൾ തയ്യാറെന്ന് രാഹുൽ ഗാന്ധി

- Advertisement -

കേരളത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരുന്ന സന്ദേശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ‘ടീം യുഡിഎഫ് ഈസ് ടീം കേരളം’ എന്ന വാചകത്തോടെ എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കേരളത്തിലെ ജനങ്ങൾ മാറ്റത്തിനായി തയ്യാറാണെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന സത്യസന്ധ സർക്കാരിനെയാണ് അവർ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ധോണി–സഞ്ജു കൂടിക്കാഴ്ച വൈറൽ; സിഎസ്‌കെ പങ്കുവെച്ച വീഡിയോ ആരാധകരെ ആവേശത്തിലാക്കി


യുഡിഎഫ് സ്ഥാനാർത്ഥികൾ ജനങ്ങളുടെ സ്വപ്നങ്ങളെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നവരാണെന്നും, പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും മാറ്റം ലക്ഷ്യമിടുന്ന യുവാക്കളുടെയും കൂട്ടായ്മയാണ് യുഡിഎഫ് ടീമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം തന്റെ വീട്ടുപോലെയാണെന്നും ഇവിടെ ജനങ്ങൾ നൽകിയ സ്‌നേഹത്തിന് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫ് പ്രചാരണത്തിന് ഈ സന്ദേശം കൂടുതൽ ഉത്സാഹം നൽകുന്നതായാണ് വിലയിരുത്തൽ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments