28.5 C
Kollam
Thursday, March 19, 2026
HomeMost Viewedബസിൽ സ്വർണം കവർച്ച; പിന്തുടർന്ന് പിടികൂടി വീട്ടമ്മ

ബസിൽ സ്വർണം കവർച്ച; പിന്തുടർന്ന് പിടികൂടി വീട്ടമ്മ

- Advertisement -

പത്തനംതിട്ട ജില്ലയിലെ അടൂരിൽ സ്വകാര്യ ബസിൽ യാത്രയ്ക്കിടെ നടന്ന സ്വർണക്കവർച്ച സിനിമാ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അവസാനിച്ചു. 65 വയസ്സുകാരിയായ വിജയമ്മയുടെ ബാഗിൽ ഉണ്ടായിരുന്ന അഞ്ചുപവൻ സ്വർണാഭരണങ്ങളാണ് യാത്രയ്ക്കിടെ മോഷണം പോയത്. കെഎസ്എഫ്ഇയിൽ നിന്നുള്ള ചിട്ടി തുകയുടെ ഭാഗമായി ലഭിച്ച ആഭരണങ്ങളുമായി അവർ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. ചേന്നമ്പള്ളി ജംഗ്ഷനിൽ ബസിറങ്ങിയ ശേഷം ബാഗ് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സംശയാസ്പദരായ സ്ത്രീകളെ തിരിച്ചറിഞ്ഞ വിജയമ്മ സമീപത്തുണ്ടായിരുന്ന ആളിന്റെ വാഹനത്തിൽ ബസിനെ പിന്തുടർന്നു. പിന്നീട് പതിനാലാംമൈൽ ജംഗ്ഷനടുത്ത് പ്രതികളെ കണ്ടതോടെ ബഹളം വച്ച വിജയമ്മയുടെ സഹായത്തിന് നാട്ടുകാർ എത്തി. ഒളിച്ചോടാൻ ശ്രമിച്ച മൂന്നു സ്ത്രീകളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മോഷ്ടിച്ച സ്വർണാഭരണങ്ങളും ഇവരിൽ നിന്ന് കണ്ടെത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments