2026ലെ 98-ാമത് അക്കാദമി അവാർഡിൽ മികച്ച ചിത്രത്തിനുള്ള വിഭാഗത്തിൽ 10 സിനിമകളാണ് മത്സരിക്കുന്നത്. മാർച്ച് 15-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. ഈ വർഷത്തെ നാമനിർദേശ പട്ടികയിൽ ‘Sinners’, ‘One Battle After Another’, ‘F1’, ‘Bugonia’, ‘Frankenstein’, ‘Hamnet’, ‘Marty Supreme’, ‘The Secret Agent’, ‘Sentimental Value’, ‘Train Dreams’ എന്നീ ചിത്രങ്ങളാണ് ഇടം നേടിയത്.
കേരളത്തിലും തമിഴ്നാട്ടിലും 16,450 കോടി രൂപയുടെ പദ്ധതികൾ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി
ഇവയിൽ ‘Sinners’ എന്ന ചിത്രം 16 നാമനിർദേശങ്ങളോടെ പട്ടികയിൽ മുന്നിലാണ്. അതേസമയം ‘One Battle After Another’ 13 നാമനിർദേശങ്ങളുമായി പിന്നാലെ എത്തുന്നു. വിവിധ ജാനറുകളിലുള്ള സിനിമകൾ ഈ വർഷത്തെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് ശ്രദ്ധേയമാണ്. ആക്ഷൻ, സ്പോർട്സ് ഡ്രാമ, സയൻസ് ഫിക്ഷൻ, ചരിത്രചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സിനിമകൾ തമ്മിലുള്ള മത്സരം ഈ വർഷത്തെ ഓസ്‌കാറിനെ കൂടുതൽ ആവേശകരമാക്കുമെന്ന് സിനിമാ ലോകം വിലയിരുത്തുന്നു.






















