ക്രോം ബ്രൗസറിനുള്ളിൽ തന്നെ ജെമിനി എഐ ഉൾപ്പെടുത്തി ഗൂഗിൾ പുതിയ സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ഉപയോക്താക്കൾക്ക് ബ്രൗസിംഗിനിടെ തന്നെ എഐ സഹായം ലഭ്യമാകും. തുറന്നിരിക്കുന്ന വെബ് പേജുകളിലെ വിവരങ്ങൾ ചുരുക്കി നൽകുക, എഴുത്ത് തയ്യാറാക്കാൻ സഹായിക്കുക, വിവിധ ടാബുകളിൽ ഉള്ള വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുക തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആളുകേറാമല കേസ്; ഡിഎൻഎ പരിശോധനയിൽ ട്വിസ്റ്റ്, കൊല്ലപ്പെട്ടത് പ്രതിയെന്നു കരുതിയ അതേ വ്യക്തി
ബ്രൗസറിൽ നിന്ന് പുറത്തേക്ക് പോകാതെ തന്നെ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. പഠനം, ജോലി, ഗവേഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇത് കൂടുതൽ സൗകര്യമൊരുക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിൽ ചില രാജ്യങ്ങളിലാണ് ഫീച്ചർ ലഭ്യമാകുക. പിന്നീട് കൂടുതൽ രാജ്യങ്ങളിലേക്കും ഭാഷകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചു.






















