28.1 C
Kollam
Saturday, March 7, 2026
HomeMost Viewedആറ്റുകാൽ പൊങ്കാല മാലിന്യ വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരെതിരെ നടപടി പരിഗണനയിൽ

ആറ്റുകാൽ പൊങ്കാല മാലിന്യ വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരെതിരെ നടപടി പരിഗണനയിൽ

- Advertisement -

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ നീക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരെതിരെ നടപടി സ്വീകരിക്കാനുള്ള സാധ്യത ഉയർന്നു. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യം നീക്കം ചെയ്യുന്നതിൽ വൈകിയെന്ന പരാതികളാണ് ഉയർന്നത്. ഇതോടെ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ സർക്കാർ നിർദേശം നൽകി. വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി റവന്യൂ ഡിവിഷണൽ ഓഫീസറെ (RDO) സ്ഥലത്തെത്തി പരിശോധന നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് കോച്ചിനടിയിൽ മനുഷ്യക്കൈ കണ്ടെത്തി; റെയിൽവേ പോലീസിന്റെ അന്വേഷണം ആരംഭിച്ചു


റിപ്പോർട്ടിൽ വീഴ്ചകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ലക്ഷക്കണക്കിന് ഭക്തർ പങ്കെടുത്ത ഉത്സവത്തിന് ശേഷം നഗരത്തിൽ വേഗത്തിൽ ശുചീകരണം നടത്തേണ്ടത് അനിവാര്യമാണെന്നും പൊതുജനാരോഗ്യവും ഗതാഗത സൗകര്യവും കണക്കിലെടുത്ത് മാലിന്യങ്ങൾ ഉടൻ നീക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മാലിന്യ നീക്കം കാര്യക്ഷമമായി നടത്തിയതാണെന്ന് കോർപ്പറേഷൻ ഭരണകൂടം പ്രതികരിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments