ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തിയ സംഭവം വലിയ ആശങ്ക സൃഷ്ടിച്ചു. ശുചീകരണ പ്രവർത്തനത്തിനിടെ എസ്-5 കോച്ചിന്റെ താഴെയായി അറ്റ നിലയിൽ മനുഷ്യക്കൈ കണ്ടെടുത്തതിനെ തുടർന്ന് ഉടൻ തന്നെ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആർ.പി.എഫ്.യും റെയിൽവേ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ഒറ്റപ്പാലത്ത് എൻഡിഎ സ്ഥാനാർഥിയായി മേജർ രവി?; തെരഞ്ഞെടുപ്പ് മുന്നോടിയായി രാഷ്ട്രീയ ചർച്ചകൾ സജീവം
ട്രെയിൻ കഴിഞ്ഞ ദിവസം ധൻബാദിൽ നിന്ന് ആലപ്പുഴയിൽ എത്തിയതാണെന്നും ഇന്ന് രാവിലെ വീണ്ടും സർവീസ് ആരംഭിക്കാനിരിക്കെയായിരുന്നു കണ്ടെത്തൽ ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി. പ്രാഥമിക നിഗമനപ്രകാരം ട്രെയിൻ തട്ടി മരിച്ച ഒരാളുടെ ശരീരഭാഗമായിരിക്കാമെന്നാണ് സംശയം. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട കോച്ച് താൽക്കാലികമായി സ്റ്റേഷനിൽ നിർത്തിയ ശേഷം മറ്റു കോച്ചുകളുമായി ട്രെയിൻ സർവീസ് തുടരുകയായിരുന്നു. ട്രെയിൻ സഞ്ചരിച്ച മുഴുവൻ പാതയിലും എവിടെയെങ്കിലും അപകടം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






















